എസ്എംവൈഎം പാലാ രൂപത ഭാരവാഹികള്‍
1491949
Thursday, January 2, 2025 9:51 PM IST
പാലാ: എസ്എംവൈഎം പാലാ രൂപതയുടെ 2025 പ്രവര്‍ത്തനവര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി പാലാക്കാട് യൂണിറ്റംഗം അന്വിന് സോണി ഓടച്ചുവട്ടില്‍, ജനറല്‍ സെക്രട്ടറിയായി പൂവക്കുളം യൂണിറ്റംഗം റോബിന് ടി. ജോസ് താന്നിമല, വൈസ് പ്രസിഡന്റായി ഗാഗുല്‍ത്താ യൂണിറ്റംഗം ബില്‍നാ സിബി വെള്ളരിങ്ങാട്ട് എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.
ജോസഫ് തോമസ് (ഏന്തയാര്‍)-ഡെപ്യൂട്ടി പ്രസിഡന്റ്, ബെനിസണ്‍ സണ്ണി (അരുവിത്തുറ)-സെക്രട്ടറി, ജിസ്മി ഷാജി (പാലക്കാട്ടുമല)-ജോയിന്റ് സെക്രട്ടറി, എഡ്വിന് ജെയ്സ് (പെരിങ്ങളം)-ട്രഷറര്‍, അഡ്വ. സാം സണ്ണി (കത്തീഡ്രല്‍), നിഖില്‍ ഫ്രാന്‍സിസ് (ഇലഞ്ഞി), പ്രതീക്ഷാ രാജ് (കത്തീഡ്രല്‍)-കൗണ്‍സിലേഴ്സ് എന്നിവരാണു മറ്റു ഭാരവാഹികൾ.
പുതിയ ഭാരവാഹികള്‍ രൂപത ഡയറക്ടര്‍ ഫാ. മാണി കൊഴുപ്പന്‍കുറ്റിയുടെ മുന്‍പാകെ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. പാലാ അല്‍ഫോന്‍സ കോളജില്‍ നടന്ന രൂപത കൗണ്‍സിലില്‍ മുന്‍ പ്രസിഡന്റ് എഡ്വിന് ജോസി തെരഞ്ഞെടുപ്പിനു നേതൃത്വം നല്കി.