തെ​​ങ്ങ​​ണ: തെ​​ങ്ങ​​ണ ജം​​ഗ്ഷ​​നി​​ലെ അ​​ന​​ധി​​കൃ​​ത വ​​ഴി​​വാ​​ണി​​ഭ​​ത്തി​​നെ​​തി​​രേ വ്യാ​​പാ​​രി വ്യ​​വ​​സാ​​യി ഏ​​കോ​​പ​​ന സ​​മി​​തി തെ​​ങ്ങ​​ണ യൂ​​ണി​​റ്റി​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ഇ​ന്നു മാ​​ട​​പ്പ​​ള്ളി പ​​ഞ്ചാ​​യ​​ത്ത് ഓ​​ഫീ​​സി​​നു മു​​മ്പി​​ല്‍ ധ​​ര്‍​ണ ന​​ട​​ത്തും. ജി​​ല്ലാ സെ​​ക്ര​​ട്ട​​റി ഗി​​രീ​​ഷ് കോ​​നാ​​ട്ട് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. യൂ​​ണി​​റ്റ് പ്ര​​സി​​ഡ​​ന്‍റ് കെ.​​സി.​ ആ​​ന്‍റ​​ണി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും.

തെ​​ങ്ങ​​ണ ജം​​ഗ്ഷ​​നി​​ല്‍ പെ​​ട്ടി ഓ​​ട്ടോ​​ക​​ളി​​ലും പെ​​ട്ടി​​ക്ക​​ട​​ക​​ളി​​ലു​​മാ​​യാ​​ണ് പ​​ഴം, പ​​ച്ച​​ക്ക​​റി, മ​​ത്സ്യം തു​​ട​​ങ്ങി​​യ വ്യാ​​പാ​​രം ന​​ട​​ക്കു​​ന്ന​​ത്. പ​​ല​​ത​​വ​​ണ പ​​രാ​​തി ന​​ല്‍​കു​​ക​​യും സ​​മ​​ര​​ങ്ങ​​ള്‍ ന​​ട​​ത്തു​​ക​​യും ചെ​​യ്തി​​ട്ടും അ​​ന​​ധി​​കൃ​​ത ക​​ച്ച​​വ​​ട​​ക്കാ​​ര്‍​ക്കെ​​തി​​രേ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കാ​​ന്‍ പ​​ഞ്ചാ​​യ​​ത്ത് അ​​ധി​​കൃ​​ത​​ര്‍ യാ​​തൊ​​രു ന​​ട​​പ​​ടി​​ക​​ളും സ്വീ​​ക​​രി​​ക്കു​​ന്നി​​ല്ലെ​​ന്നാ​​ണ് പ​​രാ​​തി.

കെ​​ട്ടി​​ട​​വാ​​ട​​ക​​യും ലൈ​​സ​​ന്‍​സ് ഫീ​​സും വൈ​ദ്യു​തി ചാ​​ര്‍​ജും വെ​​ള്ള​​ക്ക​​ര​​വും ജി​​എ​​സ്ടി​​യും ന​​ല്‍​കി വ്യാ​​പാ​​രം ചെ​​യ്യു​​ന്ന​​വ​​ര്‍​ക്ക് അ​​ധി​​കൃ​​ത വ​​ഴി​​വാ​​ണി​​ഭ​​ക്കാ​​ര്‍ വ​​ലി​​യ പ്ര​​തി​​സ​​ന്ധി​​യാ​​ണ് സൃ​​ഷ്ടി​​ക്കു​​ന്ന​​തെ​​ന്ന് വ്യാ​​പാ​​രി വ്യ​​വ​​സാ​​യി ഏ​​കോ​​പ​​ന സ​​മി​​തി തെ​​ങ്ങ​​ണ യൂ​​ണി​​റ്റ് പ്ര​​സി​​ഡ​​ന്‍റ് കെ.​​സി.​ ആ​​ന്‍റ​ണി പ​​റ​​ഞ്ഞു.

മാ​​മ്മൂ​​ട്ടി​​ലെ വ്യാ​​പാ​​രി​​ക​​ളും പ​​ങ്കെ​​ടു​​ക്കും

മാ​​മ്മൂ​​ട്: വ​​ഴി​​യോ​​ര​​ക്ക​​ച്ച​​വ​​ട​​ത്തി​​നെ​​തി​​രേ മാ​​മ്മൂ​​ട്ടി​​ലെ വ്യാ​​പാ​​രി​​ക​​ള്‍ ഇ​​ന്ന് രാ​​വി​​ലെ 10.30 ന് ​​മാ​​ട​​പ്പ​​ള്ളി പ​​ഞ്ചാ​​യ​​ത്ത് ഓ​​ഫീ​​സി​​ലേ​​യ്ക്ക് മാ​​ര്‍​ച്ചും ധ​​ര്‍​ണ​​യും ന​​ട​​ത്തും. സ​​മ​​ര​​പ​​രി​​പാ​​ടി​​ക​​ള്‍​ക്ക് വ്യാ​​പാ​​രി വ്യ​​വ​​സാ​​യി ഏ​​കോ​​പ​​ന​​സ​​മി​​തി മാ​​മ്മൂ​​ട് യൂ​​ണി​​റ്റ് ഭാ​​ര​​വാ​​ഹി​​ക​​ളാ​​യ ബി​​ജു ചീ​​രം​​വേ​​ലി​​ല്‍, ജ​​യ്‌​​മോ​​ന്‍ തോ​​യ​​ക്കു​​ളം, സ​​ണ്ണി​​ജോ​​സ​​ഫ് പാ​​ലാ​​ക്കു​​ന്നേ​​ല്‍, ജി​​സ് മ​​ണ​​മേ​​ല്‍, ഗി​​രീ​​ഷ് ന​​ടു​​വി​​ലേ​​ട​​ത്ത് എ​​ന്നി​​വ​​ര്‍ നേ​​തൃ​​ത്വം ന​​ല്‍​കും.