മാ​​ട​​പ്പ​​ള്ളി: സി​​ല്‍​വ​​ര്‍ ലൈ​​ന്‍ പ​​ദ്ധ​​തി പി​​ന്‍​വ​​ലി​​ച്ച് ഉ​​ത്ത​​ര​​വി​​റ​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് സി​​ല്‍​വ​​ര്‍ ലൈ​​ന്‍ വി​​രു​​ദ്ധ ജ​​ന​​കീ​​യ സ​​മി​​തി മാ​​ട​​പ്പ​​ള്ളി​​യി​​ല്‍ തു​​ട​​ങ്ങി​​യ സ​​ത്യ​ഗ്ര​​ഹ സ​​മ​​രം 918 ദി​​വ​​സം പി​​ന്നി​​ട്ടു.

എ.​​ടി. വ​​ര്‍​ഗീ​​സി​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ല്‍ സ​​മ​​ര​​സ​​മി​​തി ജി​​ല്ലാ ചെ​​യ​​ര്‍​മാ​​ന്‍ ബാ​​ബു കു​​ട്ട​​ന്‍​ചി​​റ സ​​മ​​രം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. കേ​​ര​​ള​​ത്തി​​ന്‍റെ പ​​രി​​സ്ഥി​​തി​​യെ ബാ​​ധി​​ക്കു​​ന്ന സി​​ല്‍​വ​​ര്‍ ലൈ​​ന്‍ പ​​ദ്ധ​​തി സ​​ര്‍​ക്കാ​​ര്‍ പി​​ന്‍​വ​​ലി​​ക്ക​​ണ​​മെ​​ന്ന് ബാ​​ബു കു​​ട്ട​​ന്‍​ചി​​റ ആ​​വ​​ശ്യ​​പ്പെ​​ട്ടു.

അ​​പ്പി​​ച്ച​​ന്‍ എ​​ഴു​​ത്തു​​പ​​ള്ളി, റോ​​സ്‌​​ലി​​ന്‍ ഫി​​ലി​​പ്പ്, ഫി​​ലോ​​മി​​നാ തോ​​മ​​സ്, ത​​ങ്ക​​ച്ച​​ന്‍ ഇ​​ല​​വും​​മൂ​​ട്ടി​​ല്‍, സെ​​ലി​​ന്‍ ബാ​​ബു എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.