മു​ണ്ട​ക്ക​യം: പ​തി​മൂ​ന്നാ​മ​ത്‌ സ​തേ​ൺ ഇ​ന്‍റ​ർ സ്കൂ​ൾ ആ​ൻ​ഡ് ഇ​ന്‍റ​ർ കോ​ള​ജ് യോ​ഗാ​സ​ന സ്പോ​ർ​ട്സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ത​വ​ണ​യും മു​ണ്ട​ക്ക​യം സെ​ന്‍റ് ജോ​സ​ഫ്സ് സെ​ൻ​ട്ര​ൽ സ്കൂ​ൾ ഓ​വ​റോ​ൾ കി​രീ​ടം നേ​ടി. പാ​മ്പാ​ടി വി​മ​ലാം​ബി​ക സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന അ​ഷ്ടാം​ഗ സ്കൂ​ൾ ഓ​ഫ് യോ​ഗ​യാ​ണ് ചാ​മ്പ്യ​ൻ​ഷി​പ്പ് സം​ഘ​ടി​പ്പി​ച്ച​ത്.

മൂ​ന്ന് ജി​ല്ല​ക​ളി​ൽ നി​ന്നും യോ​ഗാ​സ​ന, ഫ്രീ ​ഫ്ലോ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി എ​ട്ട് വ​യ​സു​മു​ത​ൽ 18 വ​യ​സു​വ​രെ​യു​ള്ള 400 കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്ത ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ 150 പോ​യി​ന്‍റു​ക​ൾ നേ​ടി മു​ണ്ട​ക്ക​യം സെ​ന്‍റ് ജോ​സ​ഫ്സ് സെ​ൻ​ട്ര​ൽ സ്കൂ​ൾ ഓ​വ​റോ​ൾ കി​രീ​ടം നേ​ടി. 127 പോ​യി​ന്‍റു​ക​ൾ നേ​ടി പാ​മ്പാ​ടി വി​മ​ലാം​ബി​ക സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ര​ണ്ടാം സ്ഥാ​ന​വും 85 പോ​യി​ന്‍റു​ക​ൾ നേ​ടി ചെ​ങ്ങ​ന്നൂ​ർ ക്രൈ​സ്റ്റ് ച​ർ​ച്ച് വി​ദ്യാ​പീ​ഡ് മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

ഏ​ഷ്യ​ൻ യോ​ഗ റ​ഫ​റി പി. ​കെ. അ​ശോ​ക​ൻ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ റ​വ.​ഡോ. പ്ര​ദീ​പ് വാ​ഴ​ത്ത​റ​മ​ല​യി​ൽ, പ്രി​ൻ​സി​പ്പ​ൽ റൂ​ബി ബെ​ന്നി, ഏ​ഷ്യ​ൻ യോ​ഗ റ​ഫ​റി എ​സ്. ജോ​മോ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.