ഈ​രാ​റ്റു​പേ​ട്ട: ആ​ക്രി​ക്ക​ട കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തി​യ യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പൂ​ഞ്ഞാ​ര്‍ അ​ര​യ​ത്തി​നാ​ല്‍ സി​റാ​ജി (മു​ന്ന-36)നെയാ​ണ് ഈ​രാ​റ്റു​പേ​ട്ട പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ മാ​സം 29നു ​രാ​ത്രി ഈ​രാ​റ്റു​പേ​ട്ട​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ആ​ക്രി​ക്ക​ട കു​ത്തിത്തു​റ​ന്ന് 20,000 രൂ​പ വി​ല വ​രു​ന്ന സി​സി​ടി​വി മോ​ണി​റ്റ​ര്‍, ഡി​വി​ആ​ര്‍ എ​ന്നി​വ മോ​ഷ്ടി​ച്ചു ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.

പ​രാ​തി​യെത്തു​ട​ര്‍​ന്ന് ഈ​രാ​റ്റു​പേ​ട്ട പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ മോ​ഷ്ടാ​വി​നെ തി​രി​ച്ച​റി​യു​ക​യും ഇ​യാ​ളെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.