പാ​ലാ: മ​യ​ക്കു​മ​രു​ന്നു​ക​ള്‍ വി​ല്പ​ന​യ്ക്കാ​യി എത്തിച്ച കേ​സി​ല്‍ പ്ര​തി​ക​ള്‍​ക്ക് 22 വ​ര്‍​ഷം ക​ഠി​ന ത​ട​വും പി​ഴ​യും വി​ധി​ച്ചു. 2023 മേ​യ് 23നു ​പാ​ലാ-തൊ​ടു​പു​ഴ റോ​ഡി​ല്‍ പാ​ലാ കെ​എ​സ്ആ​ര്‍​ടി​സി ടെ​ര്‍​മി​ന​ലി​നു മു​ന്‍​വ​ശത്ത് വി​ല്പ​ന​ക്കാ​യി എം​ഡി​എം​എ, എ​ല്‍​എ​സ്ഡി മ​യ​ക്കു​മ​രു​ന്ന് എ ത്തിച്ച കേ​സി​ലെ പ്ര​തി​ക​ൾ​കളെയാണ് ശി​ക്ഷിച്ച​ത്.

പ്ര​തി​ക​ളാ​യ​എ​രു​മേ​ലി ഓ​ലി​ക്ക​പാ​റ​യി​ല്‍ അ​ഷ്‌​ക​ര്‍ അ​ഷ​റ​ഫി​ന് (26) 22 വ​ര്‍​ഷം ക​ഠി​ന ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും ആ​മ​ക്കു​ന്ന് നി​ര്‍​ത്താ​ലി​ല്‍ എ​ന്‍.​എ​ന്‍. അ​ന്‍​വ​ര്‍​ഷാ​യ്ക്കു(23)പത്തു വ​ര്‍​ഷം ക​ഠി​ന​ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും ,

കു​ള​ത്തു​ങ്ക​ല്‍ അ​ഫ്‌​സ​ല്‍ അ​ലി​യാറിന് (21) 10 ​വ​ര്‍​ഷം ക​ഠി​ന​ത​ടവും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യു​മാ​ണ് തൊ​ടു​പു​ഴ എ​ന്‍​ഡി​പി​എ​സ് സ്‌​പെ​ഷ​ല്‍ കോ​ട​തി ജ​ഡ്ജ് കെ.​എ​ന്‍. ഹ​രി​കു​മാ​ര്‍ വി​ധി​ച്ച​ത്.