ക​ടു​ത്തു​രു​ത്തി: മ​ധ്യ​കേ​ര​ള ഫാ​ര്‍മ​ര്‍ പ്രൊ​ഡ്യൂ​സ​ര്‍ ക​മ്പ​നി​യു​ടെ മൂ​ന്നാ​മ​ത്തെ കാ​ര്‍ഷി​ക​വി​ള സം​സ്‌​കര​ണ ഫാ​ക്‌​ട​റി​യു​ടെ നി​ര്‍മാ​ണോ​ദ്ഘാ​ട​നം നാ​ളെ പൂ​ഴി​ക്കോ​ലി​ല്‍ ന​ട​ക്കും. ക​ടു​ത്തു​രു​ത്തി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ​യും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും ക​ര്‍ഷ​ക​രു​ടെ കാ​ര്‍ഷി​ക വി​ള​ക​ള്‍ ശേ​ഖ​രി​ച്ചു മൂ​ല്യവ​ര്‍ധി​ത ഉ​ത്പ​ന്ന​ങ്ങ​ളാ​ക്കു​ന്ന ഫാ​ക്ട​റി​യു​ടെ ശി​ലാ​സ്ഥാ​പ​ന​മാ​ണ് നാ​ളെ ന​ട​ക്കു​ന്ന​ത്.

ക​മ്പ​നി​യു​ടെ കീ​ഴി​ലു​ള്ള മൂ​ന്നാ​മ​ത്തെ ഫാ​ക്ട​റി​യാ​ണ് പൂ​ഴി​ക്കോ​ലി​ല്‍ ആ​രം​ഭി​ക്കു​ന്ന​തെ​ന്ന് ചെ​യ​ര്‍മാ​ന്‍ ജോ​ര്‍ജ് കു​ള​ങ്ങ​ര പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. ന​മ്പാ​ര്‍ഡി​ന്‍റെ​യും എ​ന്‍സി​ഡി​സി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി​ക​ള്‍ ക​മ്പി​നി ന​ട​പ്പാ​ക്കു​ന്ന​ത്. പീ​രു​മേ​ട‌് ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി​യാ​ണ് ക​മ്പി​നി​യു​ടെ മേ​ല്‍നോ​ട്ടം വ​ഹി​ക്കു​ന്ന​ത്.

രാ​വി​ലെ പ​ത്തി​ന് മോ​ന്‍സ് ജോ​സ​ഫ് എം​എ​ല്‍എ ക​മ്പനി​യു​ടെ ശി​ലാ​സ്ഥാ​പ​നം നി​ര്‍വ​ഹി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ് പു​ത്ത​ന്‍കാ​ലാ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം പി.​എം. മാ​ത്യു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​വി. സു​നി​ല്‍, ഉ​ഴ​വൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​സി. കു​ര്യ​ന്‍, ആ​ര്‍ബീ​സ് ചെ​യ​ര്‍മാ​ന്‍ പി.​കെ. രാ​ജു, ന​യ​ന ബി​ജു തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും.

പൂ​ഴി​ക്കോ​ല്‍ സെ​ന്‍റ് ആ​ന്‍റണീ​സ് പ​ള്ളി വി​കാ​രി ഫാ.​ജോ​ര്‍ജ് അ​മ്പ​ഴ​ത്തി​നാ​ല്‍ വെ​ഞ്ച​രി​പ്പ് നി​ര്‍വ​ഹി​ക്കും. ക​മ്പി​നി ഡ​യ​റ​ക്ട​ര്‍ ബോ​ര്‍ഡം​ഗ​ങ്ങ​ളാ​യ എം.​വി. മ​നോ​ജ്, ജെ​യ്‌​സ​ണ്‍ തോ​മ​സ്, തോ​മ​സ് ത​ട്ടും​പു​റം, വി.​എം. മാ​ത്യു, സ്‌​ക​റി​യ വേ​ഴ​പ്പ​റ​മ്പി​ല്‍ തു​ട​ങ്ങി​യ​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.