പാ​​ലാ: ജി​​ല്ലാ സ്‌​​കൂ​​ള്‍ കാ​​യി​​ക​​മേ​​ള ര​​ണ്ടാം ദി​​നം പൂ​​ര്‍​ത്തി​​യാ​​കു​​മ്പോ​​ള്‍ ട്രാ​​ക്ക് നി​​റ​​ഞ്ഞ് പ്ര​​തി​​ഭ​​ക​​ള്‍. പ​​കു​​തി​​യി​​ല​​ധി​​കം മ​​ത്സ​​ര​​ങ്ങ​​ള്‍ പൂ​​ര്‍​ത്തി​​യാ​​യ​​പ്പോ​​ള്‍ ഈ​​രാ​​റ്റു​​പേ​​ട്ട ഉ​​പ​​ജി​​ല്ല​​യാ​​ണ് മു​​ന്നി​​ല്‍. പാ​​ലാ തൊ​​ട്ടു​​പി​​ന്നാ​​ലെ​​യു​​ണ്ട്. 174.5 പോ​​യി​​ന്‍റ് നേ​​ടി​​യാ​​ണ് ഈ​​രാ​​റ്റു​​പേ​​ട്ട ക​​പ്പി​​ന​​രി​​കി​​ലെ​​ത്തി​​യ​​ത്.

165 പോ​​യി​​ന്‍റോ​​ടെ ആ​​തി​​ഥേ​​യ​​രാ​​യ പാ​​ലാ ശ​​ക്ത​​മാ​​യ വെ​​ല്ലു​​വി​​ളി ഉ​​യ​​ര്‍​ത്തി തൊ​​ട്ടു​​പി​​ന്നാ​​ലെ​​യു​​ണ്ട്. 119 പോ​​യി​​ന്‍റോ​​ടെ കാ​​ഞ്ഞി​​ര​​പ്പ​​ള​​ളി ഉ​​പ​​ജി​​ല്ല​​യാ​​ണ് മൂ​​ന്നാം സ്ഥാ​​ന​​ത്ത്. ഇ​​ന്ന​​ലെ ഉ​​ച്ച​​ക​​ഴി​​ഞ്ഞു​​ണ്ടാ​​യ മ​​ഴ​​മൂ​​ലം ഏ​​താ​​നും മ​​ത്സ​​ര​​ങ്ങ​​ള്‍ ഇ​​ന്ന​​ത്തേ​​ക്കു മാ​​റ്റി​​വ​​ച്ചി​​ട്ടു​​ണ്ട്.

ഇ​​ന്ന് രാ​​വി​​ലെ 6.30ന് ​​ആ​​രം​​ഭി​​ക്കു​​ന്ന മാ​​ര​​ത്ത​​ണ്‍ മ​​ത്സ​​ര​​ത്തോ​​ടെ സ​​മാ​​പ​​ന ദി​​ന​​ത്തി​​ലെ മ​​ത്സ​​ര​​ങ്ങ​​ള്‍ ആ​​രം​​ഭി​​ക്കും. കൊ​​ട്ടാ​​ര​​മ​​റ്റ​​ത്തു​​നി​​ന്നും ആ​​രം​​ഭി​​ക്കു​​ന്ന മാ​​ര​​ത്ത​​ണ്‍ മ​​ത്സ​​രം കെ.​​എം. മാ​​ണി മെ​​മ്മോ​​റി​​യ​​ല്‍ ബൈ​​പാ​​സു വ​​ഴി​​യാ​​ണ് ക്ര​​മീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

വൈ​​കു​​ന്നേ​​രം മൂ​​ന്നി​​ന് ന​​ട​​ക്കു​​ന്ന സ​​മാ​​പ​​ന സ​​മ്മേ​​ള​​നം സെ​​ബാ​​സ്റ്റ്യ​​ന്‍ കു​​ള​​ത്തു​​ങ്ക​​ല്‍ എം​​എ​​ല്‍​എ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. പാ​​ലാ ന​​ഗ​​ര​​സ​​ഭാ വൈ​​സ് ചെ​​യ​​ര്‍​പേ​​ഴ്‌​​സ​​ണ്‍ ലീ​​നാ സ​​ണ്ണി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും.