കാ​ഞ്ഞി​ര​പ്പ​ള്ളി: സെ​ന്‍റ് ഡൊ​മി​നി​ക്സ് കോ​ള​ജ് വ​ജ്ര​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം കേ​ന്ദ്ര​മ​ന്ത്രി ജോ​ർ​ജ് കു​ര്യ​ൻ 28നു ​രാ​വി​ലെ 10നു ​നി​ർ​വ​ഹി​ക്കും. കോ​ള​ജ് ര​ക്ഷാ​ധി​കാ​രി മാ​ർ ജോ​സ് പു​ളി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ജൂ​ബി​ലി സ്മാ​ര​ക​മാ​യി നി​ർ​മി​ക്കു​ന്ന ഗ​സ്റ്റ് ഹൗ​സി​ന്‍റെ മാ​തൃ​ക​യു​ടെ അ​നാ​വ​ര​ണ​വും ചീ​ഫ് വി​പ്പ് ഡോ.​എ​ൻ. ജ​യ​രാ​ജ് നി​ർ​വ​ഹി​ക്കും.

കേ​ന്ദ്ര സ​ർ​ക്കാ​ർ സ​ഹാ​യ​ത്തോ​ടെ കോ​ള​ജി​ൽ നി​ർ​മി​ക്കു​ന്ന വോ​ളി​ബോ​ൾ കോ​ർ​ട്ടി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം ആ​ന്‍റോ ആ​ന്‍റ​ണി എം​പി​യും വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പ​ഠ​ന​ത്തോ​ടൊ​പ്പം വ​രു​മാ​നം ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള പു​തി​യ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ​യും നി​ർ​വ​ഹി​ക്കും.

കോ​ള​ജി​ന്‍റെ വ​ള​ർ​ച്ച​യി​ൽ നി​ർ​ണാ​യ​ക​മാ​യ സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ വി​ശി​ഷ്ട​വ്യ​ക്തി​ക​ളു​ടെ സ്മ​ര​ണ​യ്ക്കായി കോ​ള​ജി​ൽ നി​ർ​മി​ക്കു​ന്ന വി​വി​ധ ഹാ​ളു​ക​ൾ മാ​നേ​ജ​ർ ഫാ. ​വ​ർ​ഗീ​സ് പ​രി​ന്തി​രി​ക്ക​ൽ സ​മ​ർ​പ്പി​ക്കും. ജൂ​ബി​ലി സ്മാ​ര​ക ഗ​സ്റ്റ് ഹൗ​സ് നി​ർ​മാ​ണ ഫ​ണ്ടി​ലേ​ക്കു​ള്ള ആ​ദ്യ​സം​ഭാ​വ​ന​യും മാ​നേ​ജ​ർ സ്വീ​ക​രി​ക്കും.

കോ​ള​ജ് ബ​ർ​സാ​ർ റ​വ.​ഡോ. മ​നോ​ജ് പാ​ല​ക്കു​ടി കോ​ള​ജി​ന്‍റെ വ​ള​ർ​ച്ച​യി​ൽ സം​ഭാ​വ​ന ന​ൽ​കി​യ മ​ഹ​നീ​യ വ്യ​ക്തി​ത്വ​ങ്ങ​ളെ അ​നു​സ്മ​രി​ക്കും. പാ​റ​ത്തോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. ശ​ശി​കു​മാ​ർ, വി​ര​മി​ച്ച ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​നാ പ്ര​സി​ഡ​ന്‍റ് പ്ര​ഫ.​സി.​എ. തോ​മ​സ്, പ്രി​ൻ​സി​പ്പ​ൽ ഡോ. ​സീ​മോ​ൻ തോ​മ​സ്, ജൂ​ബി​ലി ജ​ന​റ​ൽ ക​ൺ​വീ​ന​ർ ബി​നോ പി. ​ജോ​സ്, കോ​ള​ജ് യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ ഫെ​ബി​ൻ ജോ​സ് ആ​ന്‍റ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യു​ടെ ഫൊ​റോ​നാ പ​ള്ളി​യാ​യി​രു​ന്ന കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡൊ​മി​നി​ക്സ് പ​ള്ളി​യു​ടെ മാ​നേ​ജ്മെ​ന്‍റി​ൽ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ മാ​ത്യു കാ​വു​കാ​ട്ടാ​ണ് 1965 മാ​ർ​ച്ച് 25ന് ​കോ​ള​ജി​ന്‍റെ ശി​ലാ​സ്ഥാ​പ​നം നി​ർ​വ​ഹി​ച്ച​ത്. ഫാ. ​സി​റി​യ​ക് തു​രു​ത്തു​മാ​ലി​ൽ ആ​ദ്യ മാ​നേ​ജ​രും ഫാ. ​കു​ര്യാ​ക്കോ​സ് ഏ​ണ​ക്കാ​ട്ട് ആ​ദ്യ പ്രി​ൻ​സി​പ്പ​ലു​മാ​യി​രു​ന്നു.

മ​ഹാ​ത്മാ​ഗാ​ന്ധി യൂ​ണി​വേ​ഴ്സി​റ്റി​യു​മാ​യി അ​ഫി​ലി​യേ​റ്റ് ചെ​യ്തി​രി​ക്കു​ന്ന കോ​ള​ജ് നാ​ക് അ​ക്രെ​ഡി​റ്റേ​ഷ​നി​ൽ എ ​പ്ല​സ് ഗ്രേ​ഡ് സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്. എ​ൻ​ഐ​ആ​ർ​എ​ഫ് റാ​ങ്കിം​ഗി​ൽ ഇ​ന്ത്യ​യി​ലെ മു​ൻ​നി​ര കോ​ള​ജു​ക​ളി​ൽ ഒ​ന്നു​മാ​ണ്. കോ​ള​ജി​ൽ 22 പ​ഠ​ന പ്രോ​ഗ്രാ​മു​ക​ളും 1600 വി​ദ്യാ​ർ​ഥി​ക​ളും 92 അ​ധ്യാ​പ​ക​രു​മാ​ണ് ഉ​ള്ള​ത്.

ഒ​രു വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന വൈ​വി​ധ്യ​മാ​ർ​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ളാ​ണ് മാ​നേ​ജ്മെ​ന്‍റും അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും ചേ​ർ​ന്ന് വ​ജ്ര​ജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യി ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ള്ള​ത്.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ്രി​ൻ​സി​പ്പ​ൽ ഡോ. ​സീ​മോ​ൻ തോ​മ​സ്, സെ​ൽ​ഫ് ഫി​നാ​ൻ​സിം​ഗ് ഡ​യ​റ​ക്ട​ർ ഡോ. ​ജോ​ജോ ജോ​ർ​ജ്, ബ​ർ​സാ​ർ റ​വ.​ഡോ. മ​നോ​ജ് പാ​ല​ക്കു​ടി, ഡ​യ​മ​ണ്ട് ജൂ​ബി​ലി ക​ൺ​വീ​ന​ർ ബി​നോ പി. ​ജോ​സ്, ഓ​ഫീ​സ് സൂ​പ്ര​ണ്ട് ജെ​സ്ന ജോ​സ്, കോ​ള​ജ് യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ ഫെ​ബി​ൻ ജോ​സ് ആ​ന്‍റ​ണി, ആ​ദ്യ ബാ​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ മാ​ത്യു ചാ​ക്കോ വെ​ട്ടി​യാ​ങ്ക​ൽ, ഇ.​ജെ. ജോ​ണി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.