പൊ​ൻ​കു​ന്നം: കാ​ഞ്ഞി​ര​പ്പ​ള്ളി ഉ​പ​ജി​ല്ലാ സ്‌​കൂ​ൾ ക​ലോ​ത്സ​വം 26, 28, 29, 30 തീ​യ​തി​ക​ളി​ൽ ഇ​ള​ങ്ങു​ള​ത്ത് ന​ട​ക്കും. ഇ​ള​ങ്ങു​ളം സെ​ന്‍റ് മേ​രീ​സ് പാ​രീ​ഷ്ഹാ​ൾ, സെ​ന്‍റ് മേ​രീ​സ് ച​ർ​ച്ച് മി​നി ഹാ​ൾ, സെ​ന്‍റ് മേ​രീ​സ് ഹൈ​സ്‌​കൂ​ൾ, സെ​ന്‍റ് മേ​രീ​സ് എ​ൽ​പി​എ​സ്, കൂ​രാ​ലി ഹി​ദാ​യ​ത്തു​ൽ ഇ​സ്‌​ലാം മ​ദ്ര​സ ​ഹാ​ൾ, ഇ​ള​ങ്ങു​ളം എ​ൻ​എ​സ്എ​സ് ഹാ​ൾ, ഇ​ള​ങ്ങു​ളം എ​സ്എ​ൻ​ഡി​പി ഹാ​ൾ, ഇ​ള​ങ്ങു​ളം ശാ​സ്താ​ദേ​വ​സ്വം കെ​വി​എ​ൽ​പി​ജി സ്‌​കൂ​ൾ​ഹാ​ൾ, കെ​വി​എ​ൽ​പി​ജി​എ​സ് മി​നി ഓ​ഡി​റ്റോ​റി​യം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മ​ത്സ​ര​വേ​ദി​ക​ൾ.

എ​ൽ​പി, യു​പി വി​ഭാ​ഗ​ത്തി​ൽ - 72, ഹൈ​സ്‌​കൂ​ൾ - 32, എ​ച്ച്എ​സ്എ​സ് - ഒ​ന്പ​ത്, വി​എ​ച്ച്എ​സ്എ​സ് - നാ​ല് എ​ന്നി​ങ്ങ​നെ​യാ​ണ് പ​ങ്കെ​ടു​ക്കു​ന്ന വി​ദ്യാ​ല​യ​ങ്ങ​ളു​ടെ എ​ണ്ണം. 4910 കു​ട്ടി​ക​ൾ വി​വി​ധ ഇ​ന​ങ്ങ​ളി​ലാ​യി മ​ത്സ​രി​ക്കും. 26ന് ​രാ​വി​ലെ 9.30ന് ​ഇ​ള​ങ്ങു​ളം സെ​ന്‍റ് മേ​രീ​സ് പ​ള്ളി പാ​രിഷ്ഹാ​ളി​ൽ ക​ലോ​ത്സ​വം ആ​ന്‍റോ ആ​ന്‍റ​ണി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും.

എ​ലി​ക്കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​മ്മി​ച്ച​ൻ ഈ​റ്റ​ത്തോ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സി​നി​മാ​താ​ര​വും ഗാ​യി​ക​യു​മാ​യ ജി​ൻ​സി ചി​ന്ന​പ്പ​ൻ മു​ഖ്യാ​തി​ഥി​യാ​വും. എ​ഇ​ഒ എ​സ്. സു​ൽ​ഫി​ഖ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും സെ​ന്‍റ് മേ​രീ​സ് ഹൈ​സ്‌​കൂ​ൾ മാ​നേ​ജ​ർ ഫാ. ​ഡാ​ർ​വി​ൻ വാ​ലു​മ​ണ്ണി​ൽ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തും. തു​ട​ർ​ന്ന് ഭി​ന്ന​ശേ​ഷി വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ​മേ​ള, എ​ലി​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ 30 ഹ​രി​ത​സേ​നാം​ഗ​ങ്ങ​ളെ ആ​ദ​രി​ക്കും.

30ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​സ​മാ​പ​ന​സ​മ്മേ​ള​നം മാ​ണി സി. ​കാ​പ്പ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് സൂ​ര്യ​മോ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ടി​വി ഫെ​യിം ഷി​ഹാ​ബ് അ​ലി​ഫ് മു​ഖ്യാ​തി​ഥി​യാ​വും. പാ​മ്പാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് പ്ര​ഫ.​എം.​കെ. രാ​ധാ​കൃ​ഷ്ണ​ൻ സ​മ്മാ​ന​ദാ​നം ന​ട​ത്തും.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ എ​ഇ​ഒ എ​സ്. സു​ൽ​ഫി​ഖ​ർ, ഇ​ള​ങ്ങു​ളം സെ​ന്‍റ് മേ​രീ​സ് ഹൈ​സ്‌​കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ തോ​മ​സ് ജേ​ക്ക​ബ്, റി​സ​പ്ഷ​ൻ ക​മ്മി​റ്റി ക​ൺ​വീ​ന​ർ നാ​സ​ർ മു​ണ്ട​ക്ക​യം, പ്രോ​ഗ്രാം ക​മ്മി​റ്റി ക​ൺ​വീ​ന​ർ റ്റി​നോ വ​ർ​ഗീ​സ്, വി.​ആ​ർ. ഹ​രി​ത, കെ.​എം. സി​ന്ധു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.