കോ​​ട്ട​​യം: ശ​​ബ​​രി​​മ​​ല തീ​​ര്‍​ഥാ​​ട​​ന​​കാ​​ല​​ത്തി​​നു മു​​ന്നോ​​ടി​​യാ​​യി ജി​​ല്ല​​യി​​ലെ മു​​ന്നൊ​​രു​​ക്ക​​ങ്ങ​​ള്‍ സം​​ബ​​ന്ധി​​ച്ച് ജി​​ല്ലാ ക​​ള​​ക്ട​​ര്‍ ജോ​​ണ്‍ വി. ​​സാ​​മു​​വ​​ലി​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ല്‍ ക​​ള​​ക്‌​ട​റേ​റ്റ് കോ​​ണ്‍​ഫ​​റ​​ന്‍​സ് ഹാ​​ളി​​ല്‍ അ​​വ​​ലോ​​ക​​ന​​യോ​​ഗം ചേ​​ര്‍​ന്നു. മ​​ന്ത്രി വി.​​എ​​ന്‍. വാ​​സ​​വ​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ നാ​​ളെ ന​​ട​​ക്കു​​ന്ന ശ​​ബ​​രി​​മ​​ല അ​​വ​​ലോ​​ക​​ന​​യോ​​ഗ​​ങ്ങ​​ള്‍​ക്കു മു​​ന്നോ​​ടി​​യാ​​ണ് ജി​​ല്ലാ ക​​ള​​ക്ട​​റു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ യോ​​ഗം ചേ​​ര്‍​ന്ന​​ത്.

എ​​രു​​മേ​​ലി​​യി​​ലെ ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ള്‍ സം​​ബ​​ന്ധി​​ച്ചു ജി​​ല്ല​​യി​​ലെ ഇ​​ട​​ത്താ​​വ​​ള​​ങ്ങ​​ളി​​ലെ ഒ​​രു​​ക്ക​​ങ്ങ​​ള്‍ സം​​ബ​​ന്ധി​​ച്ചും വി​​ശ​​ദ​​മാ​​യി യോ​​ഗം ച​​ര്‍​ച്ച ചെ​​യ്തു. പ​​തി​​നാ​​യി​​ര​​ക്ക​​ണ​​ക്കി​​ന് തീ​​ര്‍​ഥാ​​ട​​ക​​ര്‍ എ​​ത്തു​​ന്ന എ​​രു​​മേ​​ലി​​യി​​ലെ മാ​​ലി​​ന്യ​​സം​​സ്‌​​ക​​ര​​ണം കാ​​ര്യ​​ക്ഷ​​മ​​മാ​​ക്കാ​​ന്‍ ത​​ദ്ദേ​​ശ​​സ്വ​​യം ഭ​​ര​​ണ​​വ​​കു​​പ്പി​ന്‍റെ നേ​​തൃ​​ത്തി​​ല്‍ ക​​ര്‍​മ​​പ​​ദ്ധ​​തി ത​​യാ​​റാ​​ക്ക​​ണ​​മെ​​ന്നു ജി​​ല്ല ക​​ള​​ക്ട​​ര്‍ നി​​ര്‍​ദേ​​ശി​​ച്ചു.

പാ​​ര്‍​ക്കിം​​ഗ് ക്ര​​മീ​​ക​​ര​​ണം, പാ​​ര്‍​ക്കിം​​ഗ് ഫീ​​സ്എ​​ന്നി​​വ സം​​ബ​​ന്ധി​​ച്ചു കൃ​​ത്യ​​മാ​​യ ന​​ട​​പ​​ടി​​ക​​ളു​​ണ്ടാ​​ക​​ണ​​മെ​​ന്നു ക​​ള​​ക്ട​​ര്‍ വ്യ​​ക്ത​​മാ​​ക്കി. ഭ​​ക്ഷ്യ​​വ​​സ്തു​​ക്ക​​ളു​​ടെ വി​​ല ഏ​​കീ​​ക​​രി​​ക്ക​​ണം, മ​​തി​​യാ​​യ കു​​ടി​​വെ​​ള്ളം ഉ​​റ​​പ്പാ​​ക്ക​​ണം, ദി​​ശാ​​ബോ​​ര്‍​ഡു​​ക​​ള്‍ വി​​വി​​ധ ഭാ​​ഷ​​ക​​ളി​​ല്‍ പ്ര​​ദ​​ര്‍​ശി​​പ്പി​​ക്കാ​​ന്‍ തീ​​രു​​മാ​​ന​​മു​​ണ്ടാ​​ക​​ണ​​മെ​​ന്നും ജി​​ല്ലാ ക​​ള​​ക്ട​​ര്‍ ആ​​വ​​ശ്യ​​പ്പെ​​ട്ടു.

അ​​ഡീ​​ഷ​​ണ​​ല്‍ ജി​​ല്ലാ മ​​ജി​​സ്ട്രേ​​റ്റ് ബീ​​ന. പി. ​​ആ​​ന​​ന്ദ്, സ​​ബ് ക​​ള​​ക്ട​​ര്‍ ഡി. ​​ര​​ഞ്ജി​​ത്ത്, വി​​വി​​ധ വ​​കു​​പ്പ് ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍, ദേ​​വ​​സ്വം ബോ​​ര്‍​ഡ് ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍ എ​​ന്നി​​വ​​ര്‍ യോ​​ഗ​​ത്തി​​ല്‍ പ​​ങ്കെ​​ടു​​ത്തു.