അ​​തി​​ര​​മ്പു​​ഴ: പി​​എം പോ​​ഷ​​ന്‍റെ ഭാ​​ഗ​​മാ​​യി സ്കൂ​​ൾ പാ​​ച​​ക തൊ​​ഴി​​ലാ​​ളി​​ക​​ൾ​​ക്കാ​​യി സം​​ഘ​​ടി​​പ്പി​​ച്ച പാ​​ച​​ക മ​​ത്സ​​ര​​ത്തി​​ൽ ഏ​​റ്റു​​മാ​​നൂ​​ർ ഉ​​പ​​ജി​​ല്ല​​യി​​ൽ​നി​​ന്ന് ഒ​​ന്നാം സ്ഥാ​​നം ക​​ര​​സ്ഥ​​മാ​​ക്കി അ​​തി​​ര​​മ്പു​​ഴ സെ​​ന്‍റ്​ മേ​​രീ​​സ് എ​​ൽ​​പി സ്കൂ​​ളി​​ലെ സി​​ന്ധു രാ​​ജീ​​വ്. വി​​ഭ​​വം ത​​യാ​​റാ​​ക്കി​​യ​​തി​​നോ​​ടൊ​​പ്പം ത​​യാ​​റാ​​ക്കാ​​നെ​​ടു​​ത്ത രീ​​തി​​യും ശു​ചി​ത്വ​വും പ്ര​​ദ​​ർ​​ശി​​പ്പി​​ച്ച രീ​​തി​​യും ക​​ണ​​ക്കി​​ലെ​​ടു​​ത്താ​​ണ് പ്ര​​ഖ്യാ​​പ​​നം.

പാ​​ച​​ക വി​​ദ​​ഗ്ധ​​നാ​​യ ഷെ​​ഫ് ജോ​​ബി ജോ​​സ​​ഫ് ഉ​​ൾ​​പ്പെ​​ടു​​ന്ന പാ​​ന​​ലാ​​ണ് വി​​ധി പ്ര​​ഖ്യാ​​പ​​നം ന​​ട​​ത്തി​​യ​​ത്. ഏ​​റ്റു​​മാ​​നൂ​​ർ എ​​ഇ​​ഒ ശ്രീ​​ജ പി.​​ഗോ​​പാ​​ൽ ഏ​​റ്റു​​മാ​​നൂ​​ർ ഉ​​പ​​ജി​​ല്ല നൂ​​ൺ​​മീ​​ൽ ഓ​​ഫീ​​സ​​ർ ആ​​ർ. പ്രി​​യ എ​​ന്നി​​വ​​ർ സ​​ന്നി​​ഹി​​ത​​രാ​​യി​​രു​​ന്നു.