മു​ണ്ട​ക്ക​യം: മു​ണ്ട​ക്ക​യം ബൈ​പ്പാ​സി​ൽ കാ​റു​ക​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടു കൂ​ടി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​മി​തവേ​ഗ​ത്തി​ലെ​ത്തി​യ ഹോ​ണ്ട കാ​ർ റോ​ഡി​ന്‍റെ വ​ശ​ത്ത് പാ​ർ​ക്കു ചെ​യ്തി​രു​ന്ന മാ​രു​തിക്കാർ ഇ​ടി​ച്ചുത​ക​ർ​ത്തു. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല.

ഹോ​ണ്ട ജാ​സ് കാ​റി​ൽ ഡ്രൈ​വ​റെക്കൂടാതെ മ​റ്റൊ​രാ​ളും ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഇ​വ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ ഹോ​ണ്ട കാ​ർ റോ​ഡി​ന്‍റെ വ​ശ​ത്ത് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന മാ​രു​തിക്കാ​ർ ഇ​ടി​ച്ച് 100 മീ​റ്റ​റോ​ളം നി​ര​ക്കി നീ​ക്കി​യ ശേ​ഷ​മാ​ണ് നി​ന്ന​ത്. മാ​രു​തി​കാ​റി​ൽ ആ​രു​മി​ല്ലാ​തി​രു​ന്ന​തി​നാ​ൽ വൻ അ​പ​ക​ടം ഒ​ഴി​വാ​യി.

കാ​ർ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. ഹോ​ണ്ട കാ​റി​നും സാ​ര​മാ​യ കേ​ടു​പാ​ട് സം​ഭ​വി​ച്ചി​ട്ടു​ണ്ട്. മു​ണ്ട​ക്ക​യം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.