പെ​രു​വ​ന്താ​നം: സെ​ന്‍റ് ആ​ന്‍റ​ണീസ് കോ​ള​ജി​ലെ ഇ-​സെ​ല്ലി​ലും ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ ഇ​ന്ന​വേ​ഷ​ൻ ക്ല​ബ്ബിലും പ്ര​വ​ർ​ത്തി​ക്കു​ന്ന പത്തു വി​ദ്യാ​ർ​ഥി​ക​ൾ ബോം​ബെ ഐ​ഐ​ടി ന​ട​ത്തു​ന്ന യു​റേ​ക്ക ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ബി​സി​ന​സ് മോ​ഡ​ൽ മ​ത്സ​ര​ങ്ങ​ളു​ടെ ഫൈ​ന​ൽ റൗ​ണ്ടി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 25,000 മ​ത്സ​രാ​ർ​ഥി​ക​ളിൽനി​ന്നാ​ണ് കോ​ള​ജി​ലെ പ​ത്ത് വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​ഞ്ചു നൂ​ത​ന ആ​ശ​യ​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടത്.

26ന് ​ബാം​ഗ്ലൂ​ർ ജ​യി​ൻ യൂ​ണി​വേ​ഴ്സി​റ്റി കാ​മ്പ​സി​ലാ​ണ് ഫൈ​ന​ല്‍ റൗ​ണ്ട് മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കു​ന്ന​ത്. ഇ​തി​നു മു​ന്നോ​ടി​യാ​യി മും​ബൈ ഐ​ഐ​ടി ഫാ​ക്ക​ല്‍​റ്റി​ക​ള്‍ ഇ​ന്നു രാ​വി​ലെ പത്തിന് ​സെ​ന്‍റ് ആ​ന്‍റ​ണീസ് കോ​ള​ജി​ല്‍ ഏ​ക​ദി​ന ശി​ല്പ​ശാ​ല നടത്തും. ചെ​യ​ർ​മാ​ൻ ബെ​ന്നി തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്രി​ൻ​സി​പ്പ​ൽ ഡോ. ​ആ​ന്‍റ​ണി ജോ​സ​ഫ് ക​ല്ല​മ്പ​ള്ളി​ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. തു​ട​ര്‍​ന്ന് വൈ​ദ്യു​തി വാ​ഹ​ന​ങ്ങ​ള്‍ പൊ​തു സ്ഥ​ല​ങ്ങ​ളി​ല്‍ ചാ​ര്‍​ജ് ചെ​യ്യു​ന്ന രീ​തി അ​വ​ത​രി​പ്പി​ച്ച സ്റ്റാ​ര്‍​ട്ട​പ്പ്‌ ക​മ്പ​നി​യാ​യ ചാ​ര്‍​ജ് എം​ഒ​ഡി​യു​ടെ സ്ഥാ​പ​ക​ന്‍ എം. ​രാ​മ​ന്‍ ക്ലാ​സു​ക​ള്‍ ന​യി​ക്കും.

26നു ന​ട​ക്കു​ന്ന ഫൈ​ന​ല്‍ റൗ​ണ്ടി​ൽ നി​ര​വ​ധി നി​ക്ഷേ​പ​ക​ര്‍ എ​ത്തു​ന്ന സ​മ്മി​റ്റി​ൽ വി​ദ്യാ​ർ​ഥി​ക​ള്‍​ക്ക് ആ​ശ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കാ​നും യോ​ഗ്യ​ത നേ​ടു​ന്ന പ​ക്ഷം കാ​മ്പ​സി​നോ​ടു ചേ​ർ​ന്ന് വ്യ​വ​സാ​യ​ങ്ങ​ൾ ആ​രം​ഭി​ക്കാ​നു​ള്ള അ​വ​സ​ര​വും ന​ൽ​കു​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ആ​ന്‍റ​ണി ജോ​സ​ഫ്‌ ക​ല്ല​മ്പ​ള്ളി, ഐ​ഐ​സി കോ-​ഓ​ര്‍​ഡി​നേ​റ്റ​ർ ജോ​ഷി എം. ​വ​ർ​ഗീ​സ്, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ളാ​യ സി​റി​യ​ക് ജ​യേ​ഷ്, ആ​ന​ന്ദ്‌ എ​സ്. ബോ​സ്കോ, അ​ഡോ​ണി​യ സൈ​റ​സ്, ജീ​വ ജ​യ​ൻ വ​ര്‍​ഗീ​സ്‌ എ​ന്നി​വ​ർ അ​റി​യി​ച്ചു.