കോ​​ട്ട​​യം: മൂ​ന്നു​കാ​​റു​​ക​​ള്‍ കൂ​​ട്ടി​​യി​​ടി​​ച്ച് അ​ധ്യാ​പി​ക​യ്ക്കു പ​​രി​​ക്കേ​​റ്റു. സി​​എം​​എ​​സ് കോ​​ള​​ജി​​ലെ അ​​ധ്യാ​​പി​​ക സു​​മി മേ​​രി തോ​​മ​​സി​​നാ​​ണ് പ​​രി​​ക്കേ​​റ്റ​​ത്. ഇ​​ന്ന​​ലെ രാ​​വി​​ലെ 8.30നു ​​കോ​​ട്ട​​യം- കു​​മ​​ര​​കം റോ​​ഡി​​ല്‍ ദീ​​പി​​ക​​യ്ക്കു മു​​ന്നി​​ലാ​​ണ് അ​​പ​​ക​​ട​​മു​​ണ്ടാ​​യ​​ത്.

റോ​​ഡ് സൈ​​ഡി​​ലെ ലേ​​ണേ​​ഴ്‌​​സ് ബു​​ക്ക് ഹൗ​സി​നു മു​​ന്നി​​ല്‍ നി​​ര്‍​ത്തി​​യി​​രു​​ന്ന ഇ​ഗ്നീ​സ് കാ​​ര്‍ റോ​​ഡി​​ലേ​​ക്കി​​റ​​ങ്ങി തി​​രി​​ഞ്ഞ​​തോ​​ടെ സി​​എം​​എ​​സ് കോ​​ള​​ജ് ഭാ​​ഗ​​ത്തു​നി​​ന്നു വ​​ന്ന ഇ​​ന്നോ​​വ കാ​​ര്‍ ഇ​ഗ്നീ​സ് കാ​റി​ൽ ഇ​​ടി​​ക്കാ​​തി​​രി​​ക്കാ​​നാ​​യി വ​​ല​​ത്തു​​വ​​ശ​​ത്തോ​​ട്ട് വെ​​ട്ടി​​ച്ച​​തോ​​ടെ ബേ​​ക്ക​​ര്‍ ജം​​ഗ്ഷ​​നി​​ല്‍നി​​ന്നു സി​​എം​​എ​​സ് കോ​​ള​​ജ് ഭാ​​ഗ​​ത്തേ​​ക്ക് വ​​ന്ന ബെ​​ലേ​​നോ കാ​​റി​​ല്‍ ഇ​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഇ​ഗ്നീ​സ് കാ​​ര്‍ ഇ​​ന്നോ​​വ കാ​​റി​​ന്‍റെ മു​​ന്നി​​ലെ ഇ​​ട​​തു​​വ​​ശ​​ത്തു​​മി​​ടി​​ച്ചു. ബെ​​ലേ​​നോ കാ​​ര്‍ ഓ​​ടി​​ച്ചു സി​​എം​​എ​​സ് കോ​​ളി​​ലേ​​ക്കു പോ​​വു​​ക​​യാ​​യി​​രു​​ന്ന അ​​ധ്യാ​​പി​​ക​​യ്ക്കാ​​ണു നി​​സാ​​ര പ​​രി​​ക്കേ​​റ്റ​​ത്.

ഓ​​ടി​​ക്കൂ​​ടി​​യ നാ​​ട്ടു​​കാ​​രാ​​ണ് ര​​ക്ഷാ​​പ്ര​​വ​​ര്‍​ത്ത​​നം ന​​ട​​ത്തി​​യ​​ത്. കാ​​റി​​നു​​ള്ളി​​ല്‍ കു​​ടു​​ങ്ങി​​പ്പോ​​യ അ​​ധ്യാ​​പി​​ക​​യെ കാ​​റി​​നു​​ള്ളി​​ല്‍നി​​ന്നു പു​​റ​​ത്തെ​​ത്തി​​ച്ചു മ​​റ്റൊ​​രു കാ​​റി​​ല്‍ ആ​​ശു​​പ​​ത്രി​​യി​​ല്‍ എ​​ത്തി​​ച്ചു.
ഇ​​ടി​​യു​​ടെ ആ​​ഘാ​​ത​​ത്തി​​ല്‍ മൂ​​ന്നു കാ​​റു​​ക​​ള്‍​ക്കും സാ​​ര​​മാ​​യ കേ​​ടു​​പാ​​ടു​​ക​​ള്‍ സം​​ഭ​​വി​​ച്ചു. അ​​പ​​ക​​ട​​ത്തെ​ത്തു​​ട​​ര്‍​ന്ന്ഏ​​റെ നേ​​രം കോ​​ട്ട​​യം- കു​​മ​​ര​​കം റോ​​ഡി​​ല്‍ ഗ​​താ​​ഗ​​തം ത​​ട​​സ​​പ്പെ​​ട്ടു. പോ​​ലീ​​സെ​​ത്തി വാ​​ഹ​​ന​​ങ്ങ​​ള്‍ റോ​​ഡി​​ല്‍നി​​ന്നു മാ​​റ്റി​​യ​​ശേ​​ഷ​​മാ​​ണ് ഗ​​താ​​ഗ​​തം പു​​നഃ​​സ്ഥാ​​പി​​ച്ച​​ത്.