കോ​ട്ട​യം: മൂ​ലേ​ടം ദി​വാ​ൻ​പു​ര​ത്ത് വീ​ടി​നു തീ​പി​ടി​ച്ചു. പു​ത്ത​ൻ​പ​റ​ന്പി​ൽ സു​ജാ​ത​യു​ടെ വീ​ടി​നാ​ണ് തീ​പി​ടി​ച്ച​ത്.

ഇ​ന്ന​ലെ രാ​ത്രി 11.30-ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. സം​ഭ​വ​സ​മ​യം ഇ​വ​രു​ടെ മ​ക​ൻ മാ​ത്ര​മാ​ണ് വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. സീ​ലിം​ഗി​ൽ നി​ന്ന് തീ​പ​ട​രു​ന്ന​തു​ക​ണ്ട് നാ​ട്ടു​കാ​ർ അ​റി​യി​ച്ച​തി​നു​സ​രി​ച്ചാ​ണ് ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്.

സം​ഭ​വം ന​ട​ന്ന​യു​ട​ൻ സു​ജാ​ത​യു​ടെ മ​ക​ൻ സ്ഥ​ല​ത്തു​നി​ന്ന് ഓ​ടി​പ്പോ​യി​രു​ന്നു. കി​ട​ക്ക​യി​ൽ പി​ടി​ച്ച തീ ​പി​ന്നീ​ട് ത​ടി അ​ല​മാ​ര​യി​ലേ​ക്ക് പ​ട​രു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ഏ​ക​ദേ​ശം ഒ​രു ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യി​ട്ടാ​ണ് പ്രാ​ഥ​മി​ക വി​വരം.