സില്‍വര്‍ ലൈന്‍ പദ്ധതി പിന്‍വലിച്ച് ഉത്തരവിറക്കണം: സമരസമിതി
1463679
Thursday, October 24, 2024 7:37 AM IST
മാടപ്പള്ളി: സില്‍വര്‍ ലൈന്‍ പദ്ധതി പിന്‍വലിച്ച് ഉത്തരവിറക്കണമെന്നാവശ്യപ്പെട്ട് സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി മാടപ്പള്ളിയില്‍ തുടങ്ങിയ സത്യഗ്രഹ സമരം 918 ദിവസം പിന്നിട്ടു.
എ.ടി. വര്‍ഗീസിന്റെ അധ്യക്ഷതയില്‍ സമരസമിതി ജില്ലാ ചെയര്മാന് ബാബു കുട്ടന്‍ചിറ സമരം ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ പരിസ്ഥിതിയെ ബാധിക്കുന്ന സില്‍വര്‍ ലൈന്‍ പദ്ധതി സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് ബാബു കുട്ടന്‍ചിറ ആവശ്യപ്പെട്ടു.
അപ്പിച്ചന്‍ എഴുത്തുപള്ളി, റോസ്ലിന് ഫിലിപ്പ്, ഫിലോമിനാ തോമസ്, തങ്കച്ചന് ഇലവുംമൂട്ടില്‍, സെലിന് ബാബു എന്നിവര്‍ പ്രസംഗിച്ചു.