തി​​രു​​വാ​​ര്‍​പ്പ്: ആ​​മ്പ​​ല്‍ വ​​സ​​ന്തം കാെ​​ണ്ട് വി​​നോ​​ദ​​സ​​ഞ്ചാരി​​ക​​ളു​​ടെ മ​​നം ക​​വ​​ര്‍​ന്ന മ​​ല​​രി​​ക്ക​​ലി​​ല്‍ പു​​റംബ​​ണ്ടി​​ന് സം​​ര​​ക്ഷ​​ണ​​മേ​​കാ​​ന്‍ ക​​യ​​ര്‍​ഭൂ​​വ​​സ്ത്രം അ​​ണി​​യി​​ക്കു​​ന്നു.

വെ​​ള്ള​​പ്പാെ​​ക്ക ഭീ​​ഷ​​ണി​​യി​​ല്‍നി​​ന്നു പാ​​ട​​ത്തെ ര​​ക്ഷി​​ക്കാ​​ന്‍ കാ​​യ​​ല്‍​ക്ക​​ട്ട ഉ​​പ​​യോ​​ഗി​​ച്ച് ക​​ര്‍​ഷ​​ക​​ര്‍ നി​​ര്‍​മി​​ക്കു​​ന്ന പു​​റംബ​​ണ്ട് ദീ​​ര്‍​ഘ​​കാ​​ലം നി​​ല​​നി​​ൽ​​ക്കാ​​നാ​​ണ് പ​​ഞ്ചാ​​യ​​ത്ത് ദേ​​ശീ​​യ ഗ്രാ​​മീ​​ണ താെ​​ഴി​​ലു​​റ​​പ്പു പ​​ദ്ധ​​തി​​യി​​ല്‍ ഉ​​ള്‍​പ്പെടു​​ത്തി ബ​​ണ്ടി​​ന് ക​​യ​​ര്‍ ഭൂ​​വ​​സ്ത്ര ക​​വ​​ചം നി​​ര്‍​മി​​ക്കു​​ന്ന​​ത്.

ഇ​​തി​​നാ​​വ​​ശ്യ​​മാ​​യ ക​​യ​​ര്‍ ഭൂ​​വ​​സ്ത്രം പ​​ഞ്ചാ​​യ​​ത്തി​​ല്‍നി​​ന്ന് എ​​ത്തി​​ച്ചു ന​​ല്‍​കും. താെ​​ഴി​​ലു​​റ​​പ്പ് താെ​​ഴി​​ലാ​​ളി​​ക​​ളാ​​ണ് ഭൂ​​വ​​സ്ത്രം അ​​ണി​​യി​​ക്കു​​ന്ന​​ത്. നാ​​ല​​ര ല​​ക്ഷം രൂ​​പ​​യു​​ടെ പ​​ദ്ധ​​തി​​യാ​​ണ് കൃ​​ഷി സം​​ര​​ക്ഷ​​ണ​​ത്തി​​നും ആ​​മ്പ​​ല്‍ ടൂ​​റി​​സ​​ത്തി​ന്‍റെ ഭാ​​വി​​വി​​ക​​സ​​ന​​ത്തി​​നു​​മാ​​യി മ​​ല​​രി​​ക്ക​​ലി​​ല്‍ ന​​ട​​ത്തു​​ന്ന​​ത്.