കോ​ട്ട​യം: ശ​ബ​രി വി​മാ​ന​ത്താ​വ​ളം നി​ര്‍​മാ​ണ​ത്തി​നു മു​ന്നോ​ടി​യാ​യു​ള്ള സാ​മൂ​ഹി​കാ​ഘാ​ത പ​ഠ​ന​ത്തി​ന്‍റെ ക​ര​ട് റി​പ്പോ​ര്‍​ട്ട് അ​ടു​ത്ത​യാ​ഴ്ച ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് കൈ​മാ​റും. സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന എ​സ്‌​റ്റേ​റ്റി​ലെ 875 തൊ​ഴി​ലാ​ളി​ക​ളെ​യും പ്ര​ദേ​ശ​വാ​സി​ക​ളെ​യും ടീം ​സ​ന്ദ​ര്‍​ശി​ച്ച് അ​ഭി​പ്രാ​യ​ങ്ങ​ള്‍ ആ​രാ​ഞ്ഞു.

ക​ര​ട് റി​പ്പോ​ര്‍​ട്ടി​നു പി​ന്നാ​ലെ പ​ത്ര​പ​ര​സ്യം ന​ല്‍​കി 15 ദി​വ​സ​ത്തി​നു​ശേ​ഷം സോ​ഷ്യ​ല്‍ ഹി​യ​റിം​ഗ് ന​ട​ത്തും. ദേ​ശ​വാ​സി​ക​ളു​ടെ യോ​ഗം വി​ളി​ച്ച് അ​വ​രു​ടെ പൊ​തു​വാ​യ അ​ഭി​പ്രാ​യ​ങ്ങ​ളും ആ​ശ​ങ്ക​ക​ളും ആ​രാ​യും. ഇ​തി​നു​ശേ​ഷം ന​വം​ബ​ര്‍ അ​വ​സാ​ന വാ​രം അ​ന്തി​മ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കും.