പാ​ലാ: മി​ല​ന്‍ സാ​ബു​വി​ന്‍റെ മി​ന്നു​ന്ന പ്ര​ക​ട​നം അ​മ്മ ഷീ​ജ സാ​ബു​വെ​ന്ന വീ​ട്ട​മ്മ​യു​ടെ ക​ണ്ണു ന​ന​ച്ചു. പാ​ലാ സെ​ന്‍റ് തോ​മ​സ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​യാ​യ മി​ല​ന്‍ സാ​ബു പോ​ള്‍​വോ​ൾ​ട്ടി​ല്‍ റി​ക്കാ​ർ​ഡ് ചാ​ട്ട​മാ​ണ് (4.10) കാ​ഴ്ച​വ​ച്ച​ത്. ഏ​റ്റു​മാ​നൂ​ര്‍ വെ​ട്ടി​മു​ക​ള്‍ കൊ​ല്ലം​പ​റ​മ്പി​ല്‍ സാ​ബു-​ഷീ​ജ ദ​മ്പ​തി​ക​ളു​ടെ മൂ​ന്ന് മ​ക്ക​ളി​ല്‍ ര​ണ്ടാ​മ​നാ​ണ് മി​ല​ന്‍.

പി​താ​വ് സാ​ബു 11 വ​ര്‍​ഷം മു​ന്‍​പ് ഒ​രു അ​പ​ക​ട​ത്തി​ല്‍ മ​ര​ണ​പ്പെ​ട്ടു.​പി​ന്നീ​ട് അ​മ്മ ഷീ​ജ​യാ​യി​രു​ന്നു മി​ല​നും സ​ഹോ​ദ​രി മെ​ല്‍​ബ​യ്ക്കും സ​ഹോ​ദ​ര​ന്‍ മെ​ല്‍​ബി​നും എ​ല്ലാ​റ്റി​നും കൂ​ട്ട്. ഏ​ഴ് മാ​സം മു​ന്‍​പാ​ണ് പു​റം​വേ​ദ​ന​യു​ടെ രൂ​പ​ത്തി​ല്‍ ഷീ​ജ​യി​ല്‍ കാ​ന്‍​സ​റെ​ത്തി​യ​ത്. ഇ​പ്പോ​ള്‍ ചി​കി​ത്സ​യി​ലാ​ണ്.

മു​ടി​യൊ​ക്കെ കൊ​ഴി​ഞ്ഞ് അ​വ​ശ​ത​യി​ലാ​ണെ​ങ്കി​ലും മ​ക​ന്‍റെ പ്ര​ക​ട​നം കാ​ണാ​ന്‍ ഷീ​ജ ഇ​ന്ന​ലെ പാ​ലാ മു​നി​സി​പ്പ​ല്‍ സ്റ്റേ​ഡി​യ​ത്തി​ലെ​ത്തി​യി​രു​ന്നു. മി​ല​ന്‍റെ ചേ​ച്ചി മെ​ല്‍​ബ​യും പോ​ള്‍​വോ​ള്‍​ട്ട് താ​ര​മാ​ണ്.​ചേ​ട്ട​ന്‍ മെ​ല്‍​ബി​ന്‍ കി​ട​ങ്ങൂ​ര്‍ സെ​ന്‍റ് മേ​രീ​സ് സ്‌​കൂ​ളി​ല്‍ പ്ല​സ്ടു വി​ദ്യാ​ര്‍​ഥി​യാ​ണ്.