ച​​ങ്ങ​​നാ​​ശേ​​രി: പോ​​ലീ​​സ് ഇ​​പ്പോ​​ള്‍ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​തും മു​​ന്‍​കാ​​ല​​ങ്ങ​​ളി​​ല്‍ ഉ​​പ​​യോ​​ഗി​​ച്ചി​​രു​​ന്ന​​തു​​മാ​​യ ആ​​യു​​ധ​​ങ്ങ​​ളു​​ടെ പ്ര​​ദ​​ര്‍​ശ​​നം ഇ​​ന്നു​​മു​​ത​​ല്‍ 26വ​​രെ ച​​ങ്ങ​​നാ​​ശേ​​രി പോ​​ലീ​​സ് സ്‌​​റ്റേ​​ഷ​​നി​​ലും ല​​ഹ​​രി​​ക്കെ​​തി​​രേ സി​​ഗ്നേ​​ച്ച​​ര്‍ കാ​​മ്പ​​യി​​ല്‍ 26, 27 തി​യ​​തി​​ക​​ളി​​ല്‍ കെ​​എ​​സ്ആ​​ര്‍​ടി​​സി ബ​​സ് സ്റ്റാ​​ന്‍​ഡി​​ലും ന​​ട​​ക്കും. ഡ്യൂ​​ട്ടി​​യി​​ലി​​രി​​ക്കെ ര​​ക്ത​​സാ​​ക്ഷി​​ത്വം വ​​രി​​ച്ച പോ​​ലീ​​സു​​കാ​​രു​​ടെ സ്മൃ​​തി​​ദി​​നാ​​ച​​ര​​ണ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യാ​​ണ് പ​​രി​​പാ​​ടി സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന​​ത്. രാ​​വി​​ലെ ഒ​​മ്പ​​തു​​മു​​ത​​ല്‍ വൈ​​കു​​ന്നേ​​രം നാ​​ലു​​വ​​രെ​​യാ​​ണ് പ്ര​​ദ​​ര്‍​ശ​​നം.

ഇ​​ന്നു രാ​​വി​​ലെ ഒ​​മ്പ​​തി​​ന് കോ​​ട്ട​​യം അ​​ഡീ​​ഷ​​ണ​​ല്‍ എ​​സ്പി വി​​നോ​​ദ് പി​​ള്ള ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ഡി​​വൈ​​എ​​സ്പി പി.​​കെ.​ വി​​ശ്വ​​നാ​​ഥ്, മു​​നി​​സി​​പ്പ​​ല്‍ ചെ​​യ​​ര്‍​പേ​​ഴ്‌​​സ​​ണ്‍ കൃ​​ഷ്ണ​​കു​​മാ​​രി രാ​​ജ​​ശേ​​ഖ​​ര​​ന്‍, വാ​​ര്‍​ഡ് കൗ​​ണ്‍​സി​​ല​​ര്‍ ബെ​​ന്നി ജോ​​സ​​ഫ് എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ക്കും. പോ​​ലീ​​സ് സേ​​ന​​യി​​ല്‍ ആ​​ദ്യ​​കാ​​ല​​ങ്ങ​​ളി​​ല്‍ ഉ​​പ​​യോ​​ഗി​​ച്ചി​​രു​​ന്ന മു​​ള ലാ​​ത്തി​ മു​​ത​​ല്‍ തോ​​ക്കു​​ക​​ള്‍, വെ​​ടി​​യു​​ണ്ട​​ക​​ള്‍, ഗ്ര​​നേ​​ഡു​​ക​​ള്‍, ക​​ണ്ണീ​​ര്‍ വാ​​ത​​കം, ഷീ​​ല്‍​ഡു​​ക​​ള്‍, ബ​​യ​​ണ​​റ്റു​​ക​​ള്‍ തു​​ട​​ങ്ങി നി​​ര​​വ​​ധി ആ​​യു​​ധ സാ​​മ​​ഗ്രി​​ക​​ള്‍ പ്ര​​ദ​​ര്‍​ശി​​പ്പി​​ക്കും.

പ്ര​​ദ​​ര്‍​ശ​​ന​​ത്തി​​ലും ‘’ഒ​​പ്പി​​ടൂ ഒ​​പ്പ​​മു​​ണ്ട്’’ എ​​ന്ന പേ​​രി​​ല്‍ സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന സി​​ഗ്നേ​​ച്ച​​ര്‍ കാ​​മ്പ​​യി​​നി​​ലും വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍​ക്കും പൊ​​തു​​ജ​​ന​​ങ്ങ​​ള്‍​ക്കും പ​​ങ്കെ​​ടു​​ക്കാ​​മെ​​ന്ന് പോ​​ലീ​​സ് എ​​സ്എ​​ച്ച്ഒ വി​​നോ​​ദ്കു​​മാ​​ര്‍ അ​​റി​​യി​​ച്ചു.