കോ​​ട്ട​​യം: കേ​​ര​​ള​​ത്തി​​ന്‍റെ നാ​​ട​​ക പാ​​ര​​മ്പ​​ര്യ​​ത്തി​​ല്‍ ച​​വി​​ട്ടു നാ​​ട​​ക​​ത്തി​​ന്‍റെ സ്വാ​​ധീ​​നം നി​​ര്‍​ണാ​​യ​​ക​​മാ​​ണെ​​ന്ന് എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി​​യി​​ലെ സ്‌​​കൂ​​ള്‍ ഓ​​ഫ് ലെ​​റ്റേ​​ഴ്‌​​സി​​ല്‍ ന​​ട​​ക്കു​​ന്ന കാ​​രി​​ക ഫോ​​ക് ലോ​​ര്‍ ഫെ​​സ്റ്റി​​ല്‍ പ്ര​​സം​​ഗി​​ച്ച വി​​ദ​​ഗ്ധ​​ര്‍. ച​​വി​​ട്ടു​​നാ​​ട​​ക​​വു​​മാ​​യി സാ​​മ്യ​​മു​​ള്ള ത​​മി​​ഴ്‌​​നാ​​ട്ടി​​ലെ ക​​ലാ​​രൂ​​പ​​ങ്ങ​​ളെ​​ക്കു​​റി​​ച്ച് പാ​​ള​​യം​​കോ​​ട്ട സെ​ന്‍റ് സേ​​വ്യേ​​ഴ്‌​​സ് കോ​​ള​​ജി​​ലെ ഫോ​​ക് ലോ​​ര്‍ വി​​ഭാ​​ഗം മേ​​ധാ​​വി ഡോ.​​എ​​സ്. കാ​​ര്‍​മേ​​ഘം വി​​ശ​​ദീ​​ക​​രി​​ച്ചു.

ഹൈ​​ദ​​രാ​​ബാ​​ദ് സ​​ര്‍​വ​​ക​​ലാ​​ശാ​​ല​​യി​​ലെ സെ​ന്‍റ​​ര്‍ ഫോ​​ര്‍ ഫോ​​ക് ക​​ള്‍​ച്ച​​ര്‍ സ്റ്റ​​ഡീ​​സ് മേ​​ധാ​​വി ജോ​​ളി പു​​തു​​ശേ​​രി, ബാം​​ഗ​​ളൂ​​രു​​വി​​ലെ സെ​ന്‍റ് ജോ​​സ​​ഫ്‌​​സ് സ​​ര്‍​വ​​ക​​ലാ​​ശാ​​ല​​യി​​ല്‍​നി​​ന്നു​​ള്ള ന​​വ്യ ഡെ​​ന്നീ​​സ്, ജ​​ര്‍മ​​നി​​യി​​ലെ ട്യുബിം​​ഗെ​​ന്‍ സ​​ര്‍​വ​​ക​​ലാ​​ശാ​​ല​​യി​​ലെ ഗ​​വേ​​ഷ​​ക ഗീ​​ത കെ. ​​വി​​ത്സ​​ന്‍ എ​​ന്നി​​വ​​രും പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി.

ച​​വി​​ട്ടു​​നാ​​ട​​ക ക​​ലാ​​കാ​​ര​​ന്‍​മാ​​രാ​​യ കു​​ട്ട​​പ്പ​​നാ​​ശാ​​ന്‍ ഓ​​മ​​ന​​പ്പു​​ഴ, ബ്രി​​ട്ടോ വി​​ന്‍​സെ​ന്‍റ് ഫോ​​ര്‍​ട്ടു​​കൊ​​ച്ചി, പോ​​ള്‍​സ​​ണ്‍ ഗോ​​തു​​രു​​ത്ത് എ​​ന്നി​​വ​​ര്‍ അ​​നു​​ഭ​​വ​​ങ്ങ​​ള്‍ പ​​ങ്കു​​വ​​ച്ചു. കേ​​ളി രാ​​മ​​ച​​ന്ദ്ര​​ന്‍ മോ​​ഡ​​റേ​​റ്റ​​റാ​​യി​​രു​​ന്നു. വൈ​​കു​​ന്നേ​​രം കു​​റു​​മ്പ​​ത്തു​​മു​​ത്ത് യു​​വ​​കേ​​ര​​ള ച​​വി​​ട്ടു​​നാ​​ട​​ക ക​​ലാ​​സ​​മി​​തി അ​​വ​​ത​​രി​​പ്പി​​ച്ച കാ​​റ​​ല്‍​മാ​​ന്‍ ച​​രി​​തം ച​​വി​​ട്ടു​​നാ​​ട​​ക​​വും ന​​ട​​ന്നു.

വി.​​സി. ഹാ​​രി​​സ് വൈ​​ജ്ഞാ​​നി​​ക സ​​ദ​​സി​​ന്‍റെ ഭാ​​ഗ​​മാ​​യി മും​​ബൈ കേ​​ളി​​യു​​മാ​​യി സ​​ഹ​​ക​​രി​​ച്ചു ന​​ട​​ത്തു​​ന്ന ഫോ​​ക് ലോ​​ര്‍ ഫെ​​സ്റ്റ് നാ​​ളെ സ​​മാ​​പി​​ക്കും.