അണ്ടർവാട്ടർ എക്സിബിഷൻ ലൈവ് മെർമെയ്ഡ് ഷോ ഇരിട്ടിയിൽ തുടങ്ങി
1538449
Tuesday, April 1, 2025 12:48 AM IST
ഇരിട്ടി: കത്തോലിക്ക കോൺഗ്രസ്, എ.വി. അമ്യൂസ്മെന്റ് എന്നിവയുടെ സംയുക്താഭമുഖ്യത്തിൽ ഒരു മാസം നീണ്ടു നിൽക്കുന്ന അണ്ടർ വാട്ടർ എക്സിബിഷൻ ലൈവ് മെർമെയ്ഡ് ഷോ ഇരിട്ടിയിൽ ആരംഭിച്ചു.
പഴഞ്ചേരിമുക്ക് കാരക്കാട്ട് മൈതാനിയിൽ സണ്ണിജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ തോമസ് വർഗീസ് അധ്യക്ഷത വഹിച്ചു. എകെസിസി ഗ്ലോബൽ ചെയർമാൻ റവ. ഡോ. ഫിലിപ്പ് കവിയിൽ ഫിഷ് ടണൽ ഉദ്ഘാടനം ചെയ്തു.അമ്യൂസ്മെന്റ് പാർക്ക് നഗരസഭാ ചെയർപേഴ്സൺ കെ. ശ്രീലതയും ഫുഡ് കോർട്ട് ഉദ്ഘാടനം ഇബ്രാഹിം മുണ്ടേരിയും നിർവഹിച്ചു.
വ്യാപാര സ്റ്റാളുകൾ, വിവിധ റൈഡുകൾ എന്നിവയുടെ ഉദ്ഘാടനം യഥാക്രമം മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് അയൂബ് പൊയിലൻ, കണ്ണൂർ യൂണിവേഴ്സിറ്റി സെനറ്റ് അംഗം ഡോ. എം.ജെ. മാത്യു എന്നിവർ നിർവഹിച്ചു. ഫാ. ജോസഫ് കാവനാടി, ഫാ. ജോസഫ് കളരിക്കൽ, ചന്ദ്രൻ തില്ലങ്കേരി, കെ. വേലായുധൻ, സത്യൻ കൊമ്മേരി, ബാബുരാജ് പായം, ഡോ. ശിവരാമകൃഷ്ണൻ, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, മതനേതാക്കൾ എന്നിവർ പങ്കെടുത്തു.
മേയ് നാലു വരെ വൈകുന്നേരം നാലു മുതൽ രാത്രി ഒൻപതര വരെയും അവധി ദിവസങ്ങളിൽ ഉച്ച കഴിഞ്ഞ് മൂന്നു മുതൽ രാത്രി 9.30 വരെയുമാണ് പ്രദർശനം.