ശുചീകരണ തൊഴിലാളികളെ പിരിച്ചു വിട്ടതിനെതിരെ ധർണ
1538450
Tuesday, April 1, 2025 12:48 AM IST
മട്ടന്നൂർ: വെളിയമ്പ്ര പഴശി ഡാമിൽ ഡിടിപിസിയുടെ കീഴിൽ 22 വർഷമായി ജോലി ചെയ്യുന്ന ശുചീകരണ തൊഴിലാളികളെ പിരിച്ച് വിട്ടതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ പാർക്കിന് മുന്നിൽ ധർണ നടത്തി. സിപിഎം ചാവശേരി ലോക്കൽ സെക്രട്ടറി എം.പി. മനോജ് ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി അംഗം എം. രാജേഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് പി.വി. ബിനോയ്, മേഖല സെക്രട്ടറി പി. ജിജു, പ്രസിഡന്റ് അശ്വിൻ കാരായി എന്നിവർ പ്രസംഗിച്ചു.