മാര്‍ ജോസഫ് പവ്വത്തില്‍ സ്മാരക സിമ്പോസിയം 15ന്
Thursday, March 13, 2025 12:47 AM IST
ചങ്ങനാശേരി: ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തിലിന്റെ രണ്ടാം ചരമവാര്‍ഷികത്തോടനുബന്ധിച്ചുള്ള ഏകദിനസിമ്പോസിയം 15ന് ചങ്ങനാശേരി അതിരൂപതാകേന്ദ്രത്തിലെ സന്ദേശനിലയം എല്‍ആര്‍സി ഹാളില്‍ നടത്തും. രാവിലെ 9.45ന് ആരംഭിക്കുന്ന സിമ്പോസിയം ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്യും.
ആരാധനക്രമ പരിശീലനം സഭയില്‍: പവ്വത്തില്‍ പിതാവിന്റെ ദര്‍ശനവും കാഴ്ചപ്പാടും എന്ന വിഷയത്തെ ആസ്പദമാക്കി വടവാതൂര്‍ പൗരസ്ത്യ വിദ്യാപീഠം പ്രൊഫസര്‍ റവ.ഡോ. ഡൊമനിക് മുര്യങ്കാവുങ്കല് പ്രബന്ധം അവതരിപ്പിക്കും. ഡോ. പി. സി. അനിയന്‍കുഞ്ഞ് മോഡറേറ്റര്‍ ആയിരിക്കും.
ഷംഷാബാദ് രൂപതാ സഹായ മെത്രാന് മാര്‍ തോമസ് പാടിയത്ത് , ഉജ്ജയിന്‍ റൂഹാലയ തിയോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രൊഫസര്‍ റവ.ഡോ. ലോനപ്പന് അരങ്ങാശേരി എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. ചങ്ങനാശേരി അതിരൂപതാ പ്രോട്ടോസിഞ്ചെല്ലൂസ് മോണ്‍. ആന്റണി എത്തക്കാട്ട് ,സിഎംസി സന്യാസിനി സമൂഹത്തിന്റെ പ്രോവിന്ഷ്യല് സുപ്പീരിയര്‍ ഡോ.സിസ്റ്റര്‍ സോഫി റോസ് എന്നിവർ മോഡറേറ്റർമാരായിരിക്കും.
ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ സമാപന സന്ദേശം നല്‍കും. റവ.ഡോ തോമസ് കറുകക്കളം, ഫാ. ജോര്‍ജ് വല്ലയില്‍ എന്നിവര്‍ പ്രസംഗിക്കും. 3.30ന് സിമ്പോസിയം സമാപിക്കും. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ 8281876993 എന്ന നമ്പറില്‍ മുന്‍കൂട്ടി അറിയിക്കണം. 18നാണ് മാര്‍ ജോസഫ് പവ്വത്തിലിന്റെ രണ്ടാം ചരമവാര്‍ഷികം.