മുനമ്പം സമരം 150-ാം ദിനത്തില്‍; വയോജനങ്ങള്‍ സമരപ്പന്തലില്‍
Wednesday, March 12, 2025 2:32 AM IST
കൊച്ചി: മുനമ്പം തീരജനതയുടെ ഭൂസമരത്തിന്റെ 150-ാം ദിനത്തില്‍ സമരപ്പന്തലിൽ അണിനിരന്ന് 150 വയോജനങ്ങള്‍.
കോട്ടപ്പുറം രൂപത ചാന്‍സലര്‍ ഫാ. ഷാബു കുന്നത്തൂര്‍ ഇന്നലത്തെ സമരം ഉദ്ഘാടനം ചെയ്തു. കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി റവ.ഡോ. ജിജു അറക്കത്തറ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമരപ്പന്തലില്‍ എത്തി.
ഫാ.ആന്റണി ഡിക്രൂസ്, ഫാ.അലക്സ്, ഫാ. ഫ്രാന്‍സിസ് പൂപ്പാടി, ഫാ. പോള്‍ പള്ളിപ്പറമ്പില്‍, ബെന്നി ആന്റണി, കുരുവിള മാത്യൂസ്, ജോര്‍ജ് ഷൈന്‍, സിസ്റ്റര്‍ ഡോ.റൂബി, സിസ്റ്റര്‍ ഡെല്ഫിന് ജോസഫ്, സിസ്റ്റര്‍ മെര്ലിറ്റ തുടങ്ങിയവരും സമരപ്പന്തലില്‍ എത്തിച്ചേര്‍ന്നു.
സമാപന സമ്മേളനം ബിഷപ് ഡോ.ജോസഫ് കാരിക്കശേരി ഉദ്ഘാടനം ചെയ്തു.
ഫാ.പോള്‍ തോമസ് കളത്തില്‍, ഫാ. ആന്റണി സേവ്യര്‍ തറയില്‍, സെബാസ്റ്റ്യന്‍ പാലക്കല്‍, ജോസഫ് ബെന്നി, സിജി ജിന്സന് തുടങ്ങിയവര്‍ പ്രസംഗിച്ചു.