നെൽ ഉത്പാദന കണക്കിൽ കുറവു വരാൻ കാരണം ചില ക്രമക്കേടുകൾ തടഞ്ഞത്: മന്ത്രി
Thursday, March 13, 2025 12:47 AM IST
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ നെൽ ഉത്പാദനക്കണക്കുകളിൽ നേരിയ കുറവു വരാൻ കാരണം മുൻകാലങ്ങളിൽ നടന്നിരുന്ന ചില ക്രമക്കേടുകൾ തടഞ്ഞതുകൊണ്ടാണെന്നു മന്ത്രി പി. പ്രസാദ്.
കേരളത്തിനു പുറത്തുനിന്നു നെല്ലു കൊണ്ടുവന്നശേഷം ഇവിടത്തെ നെല്ലായി അവതരിപ്പിക്കുന്ന രീതിയുണ്ടായിരുന്നു. ഇത്തരത്തിൽ നെല്ലിന്റെ സംഭരണത്തെ അട്ടിമറിക്കാനുള്ള ഇടപെടലുകൾ സർക്കാർ അവസാനിപ്പിച്ചിരുന്നു.
നെല്ല് ഉത്പാദനത്തിൽ കുറവു വന്നു എന്നു പറയുന്പോൾ മുൻകാലങ്ങളിൽ നടത്തിയിരുന്ന ചില ക്രമക്കേടുകൾ പരിഹരിക്കപ്പെട്ടു എന്നതുമായി കൂട്ടിച്ചേർത്തു വായിക്കണം.
അതേസമയം വ്യാപകമായി എല്ലാവരും കൃഷിയിൽനിന്നു മാറുന്നു എന്നതു വസ്തുതയല്ല. തരിശ് കിടക്കുന്ന ഭൂമികൃഷി യോഗ്യമാക്കുന്നുണ്ട്. നെൽവയലുകളുടെ വിസ്തൃതി അൽപം പോലും കുറയാൻ പാടില്ല എന്നതാണു സർക്കാർ നിലപാടെന്നും മന്ത്രി പറഞ്ഞു.