കൊ​​​​ച്ചി: കേ​​​​ര​​​​ള​​​​ത്തെ ഞെ​​​​ട്ടി​​​​ച്ച ഇ​​​​ല​​​​ന്തൂ​​​​ര്‍ ഇ​​​​ര​​​​ട്ട ന​​​​ര​​​​ബ​​​​ലി​​​ക്കേ​​​​സി​​​​ല്‍ ര​​​​ണ്ട​​​​ര വ​​​​ര്‍​ഷ​​​​ത്തി​​​​നു​​​ശേ​​​​ഷം പ്ര​​​​തി​​​​ക​​​​ള്‍ ജ​​​​യി​​​​ലി​​​​നു പു​​​​റ​​​​ത്തി​​​​റ​​​​ങ്ങി. കേ​​​​സി​​​​ല്‍ വി​​​​ചാ​​​​ര​​​​ണ​​​​യ്ക്കു മു​​​​മ്പു​​​​ള്ള പ്രാ​​​​ഥ​​​​മി​​​​ക വാ​​​​ദം ഇ​​​​ന്ന​​​​ലെ ആ​​​​രം​​​​ഭി​​​​ച്ചു.

ഇ​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യാ​​​​ണ് കേ​​​​സി​​​​ലെ ഒ​​​​ന്നാം​​​​പ്ര​​​​തി മു​​​​ഹ​​​​മ്മ​​​​ദ് ഷാ​​​​ഫി (52), ര​​​​ണ്ടാം​​​​പ്ര​​​​തി ആ​​​​യു​​​​ര്‍​വേ​​​​ദ ചി​​​​കി​​​​ത്സ​​​​ക​​​​ന്‍ ഭ​​​​ഗ​​​​വ​​​​ല്‍​സിം​​​​ഗ് (70) എ​​​​ന്നി​​​​വ​​​​രെ വി​​​​യ്യൂ​​​​ര്‍ അ​​​​തി​​​​സു​​​​ര​​​​ക്ഷാ ജ​​​​യി​​​​ലി​​​​ല്‍നി​​​​ന്നും മൂ​​​​ന്നാം​​​​പ്ര​​​​തി​​​​യും ഭ​​​​ഗ​​​​വ​​​​ല്‍​സിം​​​​ഗി​​​​ന്‍റെ ഭാ​​​​ര്യ​​​​യു​​​​മാ​​​​യ ലൈ​​​​ല (58)​​​ യെ വി​​​​യ്യൂ​​​​ര്‍ വ​​​​നി​​​​താ ജ​​​​യി​​​​ലി​​​​ല്‍നി​​​​ന്നും ​പ്രാ​​​​ഥ​​​​മി​​​​ക വാ​​​​ദം ന​​​​ട​​​​ക്കു​​​​ന്ന എ​​​​റ​​​​ണാ​​​​കു​​​​ളം പ​​​​ന​​​​മ്പ​​​​ള്ളി ന​​​​ഗ​​​​റി​​​​ലെ അ​​​​ഡീ​​​​ഷ​​​​ണ​​​​ല്‍ സെ​​​​ഷ​​​​ന്‍​സ് കോ​​​​ട​​​​തി​​​​യി​​​​ല്‍ എ​​​​ത്തി​​​​ച്ച​​​​ത്.

വി​​​​ചാ​​​​ര​​​​ണ​​​ക്കോ​​​​ട​​​​തി മു​​​​ത​​​​ല്‍ ഹൈ​​​​ക്കോ​​​​ട​​​​തി വ​​​​രെ പ്ര​​​​തി​​​​ക​​​​ള്‍​ക്കു ജാ​​​​മ്യം ന​​​ൽ​​​കി​​​യി​​​രു​​​​ന്നി​​​​ല്ല.​​​​ര​​​​ണ്ട​​​​ര വ​​​​ര്‍​ഷ​​​​ത്തി​​​​നു​​​ശേ​​​​ഷ​​​​മാ​​​​ണ് മൂ​​​​വ​​​​രും ജ​​​​യി​​​​ലി​​​​ല്‍നി​​​​ന്ന് പു​​​​റ​​​​ത്തി​​​​റ​​​​ങ്ങി​​​​യ​​​​ത്. സ്‌​​​​പെ​​​​ഷ​​​​ല്‍ പ​​​​ബ്ലി​​​​ക് പ്രോ​​​​സി​​​​ക്യൂ​​​​ട്ട​​​​റാ​​​​യ വി.​​​​എ​​​​ന്‍. അ​​​​നി​​​​ല്‍​കു​​​​മാ​​​​റാ​​​​ണ്‌​ പ്രോ​​​​സി​​​​ക്യൂ​​​​ഷ​​​​നു​​​വേ​​​​ണ്ടി ഹാ​​​​ജ​​​​രാ​​​​യ​​​​ത്. പ്ര​​​​തി​​​​ക​​​​ള്‍​ക്കു​​​വേ​​​​ണ്ടി അ​​​​ഡ്വ. ബി.​​​​എം.​​​​ആ​​​​ളൂ​​​​ര്‍ ഹാ​​​​ജ​​​​രാ​​​​യി.


ക​​​​ട​​​​വ​​​​ന്ത്ര​​​​യി​​​​ല്‍ താ​​​​മ​​​​സി​​​​ച്ചി​​​​രു​​​​ന്ന ത​​​​മി​​​​ഴ്‌​​​​നാ​​​​ട് ധ​​​​ര്‍​മ​​​​പു​​​​രി സ്വ​​​​ദേ​​​​ശി​​​​നി പ​​​​ത്മ​​​​യെ​​​​യും കാ​​​​ല​​​​ടി​​​​യി​​​​ല്‍ താ​​​​മ​​​​സി​​​​ച്ചി​​​​രു​​​​ന്ന ഇ​​​​ടു​​​​ക്കി സ്വ​​​​ദേ​​​​ശി​​​​നി റോ​​​​സി​​​​ലി​​​​യെ​​​​യും പ​​​​ത്ത​​​​നം​​​​തി​​​​ട്ട ഇ​​​​ല​​​​ന്തൂ​​​​രി​​​​ല്‍ എ​​​​ത്തി​​​​ച്ചു കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യെ​​​​ന്ന​​​​താ​​​​ണു കേ​​​​സ്.

പ​​​​ത്മ​​​​യെ കാ​​​​ണാ​​​​നി​​​​ല്ലെ​​​​ന്ന പ​​​​രാ​​​​തി​​​​യി​​​​ല്‍ കൊ​​​​ച്ചി സി​​​​റ്റി പോ​​​​ലീ​​​​സ് ന​​​​ട​​​​ത്തി​​​​യ അ​​​​ന്വേ​​​​ഷ​​​​ണ​​​​മാ​​​​ണു ക്രൂ​​​​ര​​​​മാ​​​​യ കൊ​​​​ല​​​​പാ​​​​ത​​​​ക​​​​ത്തി​​​​ന്‍റെ ചു​​​​രു​​​​ള​​​​ഴി​​​​ച്ച​​​​ത്. പ​​​​ത്മ​​​​യെ 2022 സെ​​​​പ്റ്റം​​​​ബ​​​​ര്‍ 26നും ​​​​റോ​​​​സി​​​​ലി​​​​യെ ജൂ​​​​ണ്‍ എ​​​​ട്ടി​​​​നു​​​​മാ​​​​ണ് കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്. 2022 ഒ​​​​ക്‌ടോ​​​​ബ​​​​ര്‍ 11നാ​​​​ണ് മൂ​​​​ന്ന് പ്ര​​​​തി​​​​ക​​​​ളും അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ​​​​ത്.

മൂ​​​​ന്ന് പ്ര​​​​തി​​​​ക​​​​ള്‍​ക്കും കൊ​​​​ല​​​​പാ​​​​ത​​​​ക​​​​ത്തി​​​​ല്‍ നേ​​​​രി​​​​ട്ടു പ​​​​ങ്കു​​​ണ്ടെ​​​ന്നാ​​​​യി​​​​രു​​​​ന്നു അ​​​​ന്വേ​​​​ഷ​​​​ണ​​​സം​​​​ഘ​​​​ത്തി​​​​ന്‍റെ ക​​​​ണ്ടെ​​​​ത്ത​​​​ല്‍. ഇ​​​​ക്കാ​​​​ര്യ​​​​ങ്ങ​​​​ള്‍ സ്‌​​​​പെ​​​​ഷ​​​​ല്‍ പ​​​​ബ്ലി​​​​ക പ്രോ​​​​സി​​​​ക്യൂ​​​​ട്ട​​​​ര്‍ കോ​​​​ട​​​​തി​​​​യെ ധ​​​​രി​​​​പ്പി​​​​ച്ചു. കേ​​​​സി​​​​ലെ പ്രാ​​​​ഥ​​​​മി​​​​ക വാ​​​​ദ​​​​ത്തി​​​​ന്‍റെ തു​​​​ട​​​​ര്‍​ച്ച ഈ ​​​​മാ​​​​സം 25 ലേ​​​​ക്കു മാ​​​​റ്റി.