പാതിവില തട്ടിപ്പ്; പ്രതി അനന്തുവിനെ കസ്റ്റഡിയിൽ വാങ്ങി
Wednesday, March 12, 2025 2:32 AM IST
മൂവാറ്റുപുഴ: പാതിവില തട്ടിപ്പു കേസിലെ പ്രതി അനന്തു കൃഷ്ണനെ ക്രൈംബ്രാഞ്ച് ഇന്നലെ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങി.
മൂന്നു ദിവസത്തേക്കാണ് മൂവാറ്റുപുഴ ജുഡീഷൽ ഫസ്റ്റ് ക്ലാസ് കോടതി അനന്തു കൃഷ്ണനെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടുനൽകിയത്. വാഴക്കുളം പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് കസ്റ്റഡി അപേക്ഷ നൽകിയത്.
എറണാകുളം ജില്ലയിൽ വിവിധ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളിൽ അനന്തു കൃഷ്ണനെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുപ്പുകൾ നടത്തി ചോദ്യം ചെയ്യുന്ന നടപടികളാണ് ക്രൈം ബ്രാഞ്ച് തുടരുന്നത്.