ചൂട്: വേഷത്തില്‍ ഇളവ് ആവശ്യപ്പെട്ട് അഭിഭാഷക അസോ. കത്ത് നല്കി
കൊച്ചി: വേനലും ചൂടും പരിഗണിച്ച് അഭിഭാഷകരുടെ
Wednesday, March 12, 2025 2:32 AM IST
കൊച്ചി: വേനലും ചൂടും പരിഗണിച്ച് അഭിഭാഷകരുടെ വേഷത്തില്‍ ഇളവ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ചീഫ് ജസ്റ്റീസിന് ഹൈക്കോടതി അഭിഭാഷക അസോസിയേഷന് കത്ത് നല്കി.
കറുത്ത കോട്ടും ഗൗണും ധരിച്ചു വേണം അഭിഭാഷകര്‍ കോടതിയില്‍ ഹാജരാകാനെന്നാണു ചട്ടമെങ്കിലും കഴിഞ്ഞ വര്‍ഷം ഇളവ് അനുവദിച്ചിരുന്നു. ഇത്തവണയും മേയ് 31 വരെ കോട്ടും ഗൗണും ഇല്ലാതെ കോടതിയില്‍ ഹാജരാകാന്‍ അനുവദിക്കണമെന്നാണ് ആവശ്യം.
ഗൗണ്‍ അണിയാതെ ഹൈക്കോടതിയിലും കറുത്ത കോട്ടും ഗൗണുമില്ലാതെ ജില്ലാ കോടതികളിലും വേനല്‍ക്കാലത്ത് ഹാജരാകാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെടുന്നു. ജില്ലാ കോടതികളില്‍ എസി സൗകര്യം ഇല്ലാത്തതും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.