കായിക വകുപ്പിനെതിരേ പ്രതിപക്ഷം; മുസ്ലിം ലീഗിനെതിരേ മന്ത്രി
Thursday, March 13, 2025 12:47 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിക്കേസുകൾ പടരുന്പോൾ പ്രതീക്ഷയായ കായിക വകുപ്പിന്റേത് മോശം പ്രകടനമാണെന്ന് നിയമസഭയിൽ പ്രതിപക്ഷത്തിന്റെ ആരോപണം.
എന്നാൽ ലഹരിക്കേസിൽ പ്രതികളായതു മുസ്ലിംലീഗിന്റെ ആളുകളാണെന്നു മന്ത്രി വി. അബ്ദുറഹിമാൻ. ഇരുവരുടെയും പരാമർശങ്ങളെ ചൊല്ലി നിയമസഭയിൽ ഇന്നലെ ഭരണ-പ്രതിപക്ഷ ബഹളം നടന്നു.
ഒടുവിൽ പരാമർശങ്ങൾ സഭാരേഖകളിലുണ്ടാവില്ലെന്നു സ്പീക്കർ പറഞ്ഞതോടെ ബഹളത്തിൽനിന്നും ഭരണപ്രതിപക്ഷാംഗങ്ങൾ പിന്മാറി.