അമ്മയുടെയും മക്കളുടെയും മരണം: പ്രതിക്കു ജാമ്യമില്ല
Wednesday, March 12, 2025 2:32 AM IST
ഏറ്റുമാനൂർ: ഏറ്റുമാനൂർ പാറോലിക്കലിനു സമീപം അമ്മയും രണ്ടു പെണ്മക്കളും ആത്മഹത്യ ചെയ്ത കേസിലെ പ്രതി നോബി ലൂക്കോസ് പോലീസ് കസ്റ്റഡിയിൽ.
പ്രതിക്കു ജാമ്യം നിഷേധിച്ച ഏറ്റുമാനൂര്‍ ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഏറ്റുമാനൂർ പോലീസിന്റെ ആവശ്യപ്രകാരം മൂന്നു ദിവസത്തെ പോലീസ് കസ്റ്റഡി അനുവദിക്കുകയായിരുന്നു. മരിച്ച ഷൈനിയുടെ ഭര്‍ത്താവായ നോബിയുടെ ജാമ്യാപേക്ഷയിൽ കോടതി പോലീസിന്റെ റിപ്പോർട്ട് തേടിയിരുന്നു.
പ്രതി പുറത്തിറങ്ങിയാല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും പകേസിന്റെ അന്വേഷണത്തെ ബാധിക്കുമെന്നും പോലീസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. നോബി ലൂക്കോസിനെ കൂടുതല്‍ ചോദ്യം ചെയ്യണമെന്നും തെളിവുകള്‍ ശേഖരിക്കേണ്ടതുണ്ടെന്നും കാണിച്ച് പോലീസ് നൽകിയ റിപ്പോര്‍ട്ട് കോടതി അംഗീകരിക്കുകയായിരുന്നു.