മാൾട്ടയിൽ ജോലി വാഗ്ദാനം ചെയ്ത് 4.6 ലക്ഷം തട്ടിയയാൾക്കെതിരേ കേസ്
Thursday, March 13, 2025 12:47 AM IST
വൈപ്പിൻ: മാൾട്ടയിൽ ജോലി വാഗ്ദാനം ചെയ്ത് പള്ളിപ്പുറം സ്വദേശിയായ യുവാവിൽനിന്ന് 4.6 ലക്ഷം രൂപ തട്ടിയതായി പരാതി. യുവാവ് മുനമ്പം പോലീസിൽ നൽകിയ പരാതിയിൽ തൃശൂർ സ്വദേശി അബിൻ തോമസിനെതിരേ കേസ് രജിസ്റ്റർ ചെയ്തു.
2023 മുതൽ 2024 വരെയുള്ള കാലഘട്ടത്തിൽ നാലു തവണകളായാണു പണം വാങ്ങിയിട്ടുള്ളത്. യുവാവിന്റെയും കുടുംബാംഗങ്ങളുടെയും ബാങ്ക് അക്കൗണ്ടിൽ നിന്നാണ് പണം അയച്ചിരിക്കുന്നത്.
വഞ്ചനയാണെന്നു തിരിച്ചറിഞ്ഞതോടെ പണമയച്ചതുൾപ്പെടെ എല്ലാ രേഖകളും സഹിതമാണ് യുവാവ് പോലീസിൽ പരാതി നൽകിയത്.