പത്മകുമാർ വിഷയം പത്തനംതിട്ട ജില്ലാ കമ്മിറ്റി ചർച്ച ചെയ്തില്ല
Thursday, March 13, 2025 12:47 AM IST
പത്തനംതിട്ട: മന്ത്രി വീണാ ജോർജിനെ സിപിഎം സംസ്ഥാന സമിതിയിൽ ക്ഷണിതാവാക്കിയതിനെ പരസ്യമായി വിമർശിച്ച പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗം എ. പത്മകുമാറിനെതിരായ നടപടി സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിക്കും. ഇന്നലെ ചേർന്ന പത്തനംതിട്ട ജില്ലാ കമ്മിറ്റിയോഗം വിഷയം ചർച്ച ചെയ്തില്ല.
സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്നുള്ള പ്രതിനിധികളാരുംതന്നെ യോഗത്തിന് എത്തിയിരുന്നില്ല. സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളുടെ യോഗത്തിലാകും വിഷയം ചർച്ച ചെയ്യുകയെന്ന് നേരത്തേ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അറിയിച്ചിരുന്നു.