കെഎസ്യു കാമ്പസ് ജാഗരണ്‍ യാത്രയ്ക്ക് തുടക്കമായി
Wednesday, March 12, 2025 2:32 AM IST
കാസര്‍ഗോഡ്: ലഹരി മാഫിയകള്‍ക്കെതിരേ ബോധവത്കരണവുമായി കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ നയിക്കുന്ന കാമ്പസ് ജാഗരണ്‍ യാത്രയ്ക്കു തുടക്കമായി.
കാസര്‍ഗോഡ് ഗവ. ഐടിഐ പരിസരത്ത് എന്എസ്യുഐ ദേശീയ പ്രസിഡന്റ് വരുണ്‍ ചൗധരി ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ സംവിധാനങ്ങളുടെ അറിവോടെയാണ് കേരളത്തില്‍ ലഹരിമാഫിയ തഴച്ചുവളരുന്നതെന്നും ഇതിനെതിരേ ശക്തമായ പോരാട്ടത്തിനു നേതൃത്വം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസല്‍, എന്എസ്യുഐ ദേശീയ ജനറല്‍ സെക്രട്ടറി അനുലേഖ ബോസ്, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എം.ജെ. യദുകൃഷ്ണന്, മുഹമ്മദ് ഷമ്മാസ്, ആന്‍ സെബാസ്റ്റ്യന്‍, അരുണ്‍ രാജേന്ദ്രന്, ജില്ലാ പ്രസിഡന്റ് ജവാദ് പുത്തൂര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ സനൂജ് കുരുവട്ടൂര്‍, പ്രവാസ് ഉണ്ണിയാടന് എന്നിവര്‍ പ്രസംഗിച്ചു.