പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് തെളിവല്ലെന്ന് ഹൈക്കോടതി
Thursday, March 13, 2025 12:47 AM IST
കൊച്ചി: കൊലക്കേസുകളില്‍ ഡോക്ടര്‍ നല്കുന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പ്രതികള്‍ക്കെതിരേയുള്ള തെളിവായി മാറുന്നില്ലെന്ന് ഹൈക്കോടതി.
ഇതു ഡോക്ടര്‍ എഴുതിനല്കുന്ന പ്രാഥമിക പ്രസ്താവന മാത്രമാണ്. കൊല്ലപ്പെട്ടയാളുടെ ശരീരത്തില്‍ കണ്ട മുറിവുകള്‍ എങ്ങനെയുണ്ടായി, മരണകാരണമായതെന്ത് തുടങ്ങിയ നിഗമനങ്ങള്‍കൂടി വ്യക്തമാക്കിയാലേ ഈ റിപ്പോര്‍ട്ട് ഉറച്ച തെളിവായി രേഖപ്പെടുത്താനാകൂവെന്നും കോടതി പറഞ്ഞു.