സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന് സംസ്ഥാന സമ്മേളനം ഏപ്രിലില്‍
Thursday, March 13, 2025 12:47 AM IST
കൊച്ചി: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന് സംസ്ഥാന സമ്മേളനം ഏപ്രില്‍ 27 മുതല്‍ 30 വരെ കൊച്ചിയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഈ മാസത്തോടെ ജില്ലാ സമ്മേളനങ്ങള്‍ പൂര്‍ത്തിയാകും. സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായി വിവിധ വിഷയങ്ങളില്‍ സെമിനാറുകള്‍ നടക്കും.
പെന്ഷന് പരിഷ്കരണം വേഗത്തില്‍ നടപ്പാക്കണമെന്ന ആവശ്യം സമ്മേളനം മുന്നോട്ടുവയ്ക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്. രഘുനാഥന് നായര്‍ പറഞ്ഞു. സംസ്ഥാന സെക്രട്ടറി കെ. മോഹനന്, ജില്ലാ പ്രസിഡന്റ് ബി.വി. അഗസ്റ്റിന്, സെക്രട്ടറി സി.കെ. ഗിരി, കണ്‍വീനര്‍ ഡി.ജി. സുരേഷ്, രക്ഷാധികാരി വി. മുരളീധരന് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.