വധശ്രമം: ആറു സിപിഎം പ്രവർത്തകർ അറസ്റ്റിൽ
Thursday, March 13, 2025 12:47 AM IST
തലശേരി: പാനൂർ വടക്കേ പൊയിലൂർ പള്ളിച്ചാലിൽ ബിജെപി പ്രവർത്തകരെ വധിക്കാൻ ശ്രമിച്ച സംഭവത്തിൽ ആറു സിപിഎം പ്രവർത്തകർ അറസ്റ്റിൽ.
പൊയിലൂർ സ്വദേശികളായ അജ്നാസ്, അജിത്ത്, ഷിബിൻ, വിബിൻ, ജിത്തു, സജീവൻ എന്നിവരെയാണു കൊളവല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്.
കേസിൽ സ്കൂൾ അധ്യാപകൻ ഉൾപ്പെടെ രണ്ടു പ്രതികളെക്കൂടി പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.