പണത്തിനു മുന്നിൽ ഒന്നും പറക്കില്ല എന്നപോലെ, എഡിജിപി അജിത്തിന് മുകളിൽ ഒന്നും പറക്കില്ല. എഡിജിപിയെ കെട്ടിപ്പിടിച്ച് നില്ക്കുന്നു. മുഖ്യമന്ത്രിയുടെ ഹിന്ദു പത്രത്തിന് നല്കിയ ലേഖനത്തിൽ സിപിഎം ആണ് ഹിന്ദുത്വത്തെ നേരിട്ടത് എന്ന് പറയുന്നു.
അതിൽ ശരിയുണ്ട്. പക്ഷേ ഇന്നത്തെ സ്ഥിതി അങ്ങനെ അല്ല. എന്തുകൊണ്ടാണ് മുഖ്യമന്ത്രി മലയാള മാധ്യമങ്ങളോട് ഇക്കാര്യം പറയാത്തത്. ഇംഗ്ലീഷ് പത്രത്തിന് കൊടുത്താൽ ദില്ലിയിൽ കിട്ടുമല്ലോ? കരിപ്പുര്‍ എയർപോർട്ടിൽ സ്വർണം പിടിച്ചാലും കുറ്റം മലപ്പുറത്തിനാണോ ? മുഖ്യമന്ത്രി മലപ്പുറത്തെ അപമാനിച്ചു.
കേരളത്തിലെ മൂന്നരക്കോടി ജനങ്ങൾ പറ്റിക്കപ്പെടുന്നുവെന്ന് എനിക്ക് തോന്നി. വലിയ വലിയ ഓഫറുകൾ വന്നപ്പോൾ പോയി പണിനോക്കാനാണ് ഞാൻ പറഞ്ഞത്. സത്യസന്ധരായ ഉദ്യോഗസ്ഥരെ പോലീസ് ആസ്ഥാനത്ത് ഷണ്ഡീകരിച്ചിരിക്കുകയാണ്.
പോലീസിലെ ക്രിമിനൽവൽക്കരണം ദൂരവ്യാപക പ്രശ്നം ഉണ്ടാക്കും. കഴിഞ്ഞ ഒന്നൊന്നര വർഷത്തിനിടെ കാര്യങ്ങൾ മാറിമറിഞ്ഞത് പാർട്ടി അന്വേഷിച്ച് കണ്ടെത്തണം. പോലീസിന്റെ മനുഷ്യത്വരഹിതമായ പെരുമാറ്റമാണ് പാർട്ടിയോടും മുന്നണിയോടും ഉള്ള സാധാരണക്കാരന്റെ അടുപ്പം ഇല്ലാതാക്കിയതെന്നും അന്‍വര്‍ ആരോപിച്ചു.