കെസിബിസി നാടകമേള: ‘മുച്ചീട്ടുകളിക്കാരന്റെ മകള്‍’ മികച്ച നാടകം
Tuesday, October 1, 2024 2:08 AM IST
കൊച്ചി: 35-ാമത് കെസിബിസി അഖില കേരള പ്രഫഷണല്‍ നാടക മേളയുടെ ഫലം പ്രഖ്യാപിച്ചു. ‘മുച്ചീട്ടു കളിക്കാരന്റെ മകള്‍’ ആണു മികച്ച നാടകം.
മികച്ച രണ്ടാമത്തെ നാടകം ‘അനന്തരം’. മികച്ച സംവിധാനം- രാജേഷ് ഇരുളം (മുച്ചീട്ടു കളിക്കാരന്റെ മകള്‍), മികച്ച രചന-മുഹാദ് വെമ്പായം (അനന്തരം), മികച്ച നടന് -റഷീദ് മുഹമ്മദ് (അനന്തരം), മികച്ച നടി-ഐശ്വര്യ (അന്ന ഗാരേജ്). കഴിഞ്ഞ 23 മുതല്‍ പിഒസിയില്‍ നടന്ന മത്സരത്തില്‍ ഏഴു നാടകങ്ങളാണ് അവതരിപ്പിച്ചത്.
ഇന്നലെ നടന്ന സമാപന സമ്മേളനത്തില്‍ മികച്ച നാടകങ്ങള്‍ ഉള്‍പ്പെടെ വിവിധ പുരസ്കാരങ്ങള്‍ സമര്‍പ്പിച്ചു.
കെസിബിസി മീഡിയ കമ്മീഷന് വൈസ് ചെയര്മാന് ബിഷപ് ആന്റണി മാര്‍ സില്‍വാനോസും നടന് ജോജു ജോര്‍ജും ചേര്‍ന്നാണ് അവാര്‍ഡുകള്‍ സമ്മാനിച്ചത്.
നടന് കൈലാഷ്, സംവിധായകന് ജി. മാര്‍ത്താണ്ഡന്‍, സി.ആര്. മഹേഷ് എംഎല്‍എ, ടി.എം.ഏബ്രഹാം, പൗളി വത്സന്, ഫാ. ജേക്കബ് ജി. പാലയ്ക്കപ്പിള്ളി, ഫാ. ഏബ്രഹാം ഇരിമ്പിനിക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ഗാന്ധിഭവന് തിയറ്റര്‍ ഇന്ത്യയുടെ നാടകം ‘യാത്ര’ അവതരിപ്പിച്ചു.