മുനന്പം ഭൂസമരത്തെ ബിജെപി പിന്തുണയ്ക്കും: ജാവദേക്കർ
Tuesday, October 1, 2024 4:15 AM IST
കൊച്ചി: വഖഫ് ബോർഡ് അനധികൃതമായി ഭൂമി കൈവശപ്പെടുത്താൻ ശ്രമിക്കുന്നതിനെതിരേ മുനന്പത്തെ ജനങ്ങൾ നടത്തുന്ന സമരത്തെ ബിജെപി പിന്തുണയ്ക്കുമെന്ന് ബിജെപി സംസ്ഥാന പ്രഭാരിയും മുൻ കേന്ദ്രമന്ത്രിയുമായ പ്രകാശ് ജാവദേക്കർ.
സമീപകാല രാഷ്ട്രീയ സംഭവങ്ങൾ കേരളത്തിലെ സിപിഎമ്മിന്റെ അടിത്തറ തകർത്തെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാനതല മെംബർഷിപ് കാമ്പയിൻ വിലയിരുത്തൽ യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ജാവദേക്കർ.
സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. കേന്ദ്രമന്ത്രി ജോർജ് കുര്യൻ. ബിജെപി സംസ്ഥാന സഹ പ്രഭാരി അപരാജിത സാരംഗി എംപി, മെംബർഷിപ് കാമ്പയിൻ ഇൻ ചാർജ് പുരന്ദരേശ്വരി എംപി, കുമ്മനം രാജശേഖരൻ എന്നിവർ പ്രസംഗിച്ചു.