ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ളു​ടെ കു​ടും​ബ പെ​ൻ​ഷ​ൻ: ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്ക​ണമെന്ന് ​വേ​ണു​ഗോ​പാ​ൽ
ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ളു​ടെ കു​ടും​ബ പെ​ൻ​ഷ​ൻ:  ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്ക​ണമെന്ന്  ​വേ​ണു​ഗോ​പാ​ൽ
Monday, September 30, 2024 4:56 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​രാ​​​യ കു​​​ട്ടി​​​ക​​​ൾ​​​ക്കു​​​ള്ള കു​​​ടും​​​ബ പെ​​​ൻ​​​ഷ​​​നി​​​ൽ വാ​​​ർ​​​ഷി​​​ക വ​​​രു​​​മാ​​​ന പ​​​രി​​​ധി ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ ഉ​​​ത്ത​​​ര​​​വ് ഉ​​​ട​​​ന​​​ടി പി​​​ൻ​​​വ​​​ലി​​​ക്കാ​​​ൻ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്ന് എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ.​​​സി.​​​ വേ​​​ണു​​​ഗോ​​​പാ​​​ൽ എം​​​പി.

ഇക്കാര്യം ഉ​​​ന്ന​​​യി​​​ച്ച് വേ​​​ണു​​​ഗോ​​​പാ​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്ക് ക​​​ത്തു​​​ന​​​ൽ​​​കി. കു​​​ടും​​​ബ പെ​​​ൻ​​​ഷ​​​നി​​​ൽ 60,000 രൂ​​​പ എ​​​ന്ന വാ​​​ർ​​​ഷി​​​ക വ​​​രു​​​മാ​​​ന പ​​​രി​​​ധി ഏ​​​ർ​​​പ്പെ​​​ടു​​​ത്താ​​​നാ​​​ണ് സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വ്. ഓ​​​ട്ടി​​​സം, മെ​​​ന്‍റ​​​ൽ റി​​​റ്റാ​​​ർ​​​ഡേ​​​ഷ​​​ൻ, സെ​​​റി​​​ബ്ര​​​ൽ പാ​​​ൾ​​​സി തു​​​ട​​​ങ്ങി​​​യ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ​​​പ്പെ​​​ടു​​​ന്ന എ​​​ല്ലാ​​​വ​​​രു​​​ടെ​​​യും ഭാ​​​വി​​​ജീ​​​വി​​​ത​​​ത്തി​​​ൻ​​​മേ​​​ൽ ക​​​രി​​​നി​​​ഴ​​​ൽ വീ​​​ഴ്ത്തു​​​ന്ന ന​​​ട​​​പ​​​ടി​​​യാ​​​ണിത്.


സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ന​​​ട​​​പ​​​ടി കു​​​ട്ടി​​​ക​​​ളോ​​​ടു​​​ള്ള നീ​​​തി​​​നി​​​ഷേ​​​ധ​​​വും അ​​​വ​​​രു​​​ടെ അ​​​വ​​​കാ​​​ശ​​​ത്തി​​​ൻ​​​മേ​​​ലു​​​ള്ള ക​​​ട​​​ന്നു​​​ക​​​യ​​​റ്റ​​​വു​​​മാ​​​ണെ​​​ന്നും വേ​​​ണു​​​ഗോ​​​പാ​​​ൽ പ​​​റ​​​ഞ്ഞു. ഭി​​​ന്ന​​​ശേ​​​ഷി കു​​​ട്ടി​​​ക​​​ളു​​​ടെ കു​​​ടും​​​ബ പെ​​​ൻ​​​ഷ​​​ന് വ​​​രു​​​മാ​​​ന​​​പ​​​രി​​​ധി ഏ​​​ർ​​​പ്പെ​​​ടു​​​ത്താ​​​നു​​​ള്ള സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​നം ദീ​​​പി​​​ക​​​യാ​​​ണ് ആ​​​ദ്യം റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്ത​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.