സംസ്ഥാനത്ത് പ്രവേശനം ലഭ്യമാകാതെ വരുന്നതോടെ ഇതര സംസ്ഥാനങ്ങളിൽ വൻ തുക നല്കി നഴ്സിംഗ് കോഴ്സുകളിൽ പ്രവേശനം നേടേണ്ട സ്ഥിതിയാണ് കേരളത്തിലെ കുട്ടികളിലേറെ പേർക്കും. ഇത്രമാത്രം കുട്ടികൾ മറ്റു സംസ്ഥാനങ്ങളെ ആശ്രയിച്ചാൽ വലിയൊരു തുക കേരളത്തിൽനിന്ന് മറ്റു സംസ്ഥാനങ്ങളിലേക്ക് ഒഴുകുന്ന അവസ്ഥയുമുണ്ടാകും.
ചിലയിടങ്ങളിലെങ്കിലും ചൂഷണത്തിനും വിധേയരായേക്കാം. നിലവിലുള്ള കോളജുകൾ സീറ്റ് വർധിപ്പിക്കുകയും അർഹതയുള്ള മറ്റു സ്ഥാപനങ്ങളിൽ കോഴ്സ് അനുവദിക്കുകയുമാണ് സർക്കാരിനു മുന്നിലുള്ള ഏക പോംവഴി.
സംസ്ഥാനത്തെ ബിഎസ്സി നഴ്സിംഗ് സീറ്റുകൾ സർക്കാർ നഴ്സിംഗ് കോളജുകൾ 1090
സർക്കാർ നിയന്ത്രിത കോളജുകൾ 1000
സെൽഫ് ഫിനാൻസിംഗ് 3528
മാനേജ്മെന്റ് സീറ്റ് 3708
ആകെ സീറ്റ് 9326