മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്: വിടുതല്‍ ഹര്‍ജിയില്‍ വിധി അഞ്ചിന്
Tuesday, October 1, 2024 4:15 AM IST
കാസര്‍ഗോഡ്: ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനടക്കം ആറു നേതാക്കള്‍ പ്രതികളായ മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ നല്കിയ വിടുതല്‍ ഹര്‍ജിയില്‍ അഞ്ചിന് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറയും.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തിലെ ബിഎസ്പി സ്ഥാനാര്‍ഥിയായിരുന്ന കെ. സുന്ദരയെ തട്ടിക്കൊണ്ടുപോയി തടങ്കലില്‍ പാര്‍പ്പിച്ച്, ഭീഷണിപ്പെടുത്തി നാമനിര്‍ദേശപത്രിക പിന്‍വലിപ്പിച്ച് ഇതിനു കോഴയായി രണ്ടരലക്ഷം രൂപയും മൊബൈല്‍ ഫോണും നല്‍കിയെന്ന കേസില്‍ കെ. സുരേന്ദ്രനടക്കം ആറു ബിജെപി നേതാക്കള്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത ജില്ലാ ക്രൈംബ്രാഞ്ച് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഈ കേസില്‍ എസ്സി-എസ്ടി അതിക്രമം തടയല്‍ നിയമപ്രകാരമാണ് ജാമ്യമില്ലാ കുറ്റം ചുമത്തിയിരുന്നത്. ഇതു റദ്ദാക്കണമെന്നാവശ്യപ്പെട്ടാണു പ്രതികള്‍ വിടുതല്‍ ഹര്‍ജി ഫയല്‍ ചെയ്തത്.