പൊ​ൻ​കു​ന്നം: മ​ല​യാ​ള സി​നി​മാ​രം​ഗ​ത്ത് സ്ത്രീ​ക​ൾ നേ​രി​ടു​ന്ന ചൂ​ഷ​ണ​ങ്ങ​ൾ പ​ഠി​ക്കാ​ൻ നി​യോ​ഗി​ച്ച ജ​സ്റ്റീ​സ് ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​ദ്യ കേ​സെ​ടു​ത്തു.

പൊ​ൻ​കു​ന്നം സ്റ്റേ​ഷ​നി​ലാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​ത്. മേ​ക്ക​പ്പ് മാ​നേ​ജ​ർ കൊ​ര​ട്ടി സ​ജി​ക്കെ​തി​രേയാ​ണ് കേ​സ്. കൊ​ല്ലം സ്വ​ദേ​ശി​നി​യാ​യ മേ​ക്ക​പ്പ് ആ​ർ​ട്ടി​സ്റ്റാ​ണ് ഇ​യാ​ൾ​ക്കെ​തി​രേ മൊ​ഴി ന​ൽ​കി​യ​ത്.

2014ൽ ​ഷൂ​ട്ടിം​ഗി​നി​ടെ പൊ​ൻ​കു​ന്ന​ത്തെ ഒ​രു ലോ​ഡ്ജി​ൽ വ​ച്ച് ഇ​യാ​ൾ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് മു​തി​ർ​ന്നു​വെ​ന്നാ​ണ് മൊ​ഴി. ഐ​പി​സി 354 വ​കു​പ്പു​പ്ര​കാ​ര​മാ​ണ് കേ​സ്. കൊ​ല്ലം സ്വ​ദേ​ശി​നി​യാ​യ യു​വ​തി മു​ന്പ് ഹേ​മ ക​മ്മി​റ്റി​ക്കും ഇ​തു​ സം​ബ​ന്ധി​ച്ച് മൊ​ഴി ന​ൽ​കി​യി​രു​ന്നു.


ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കൊ​ല്ലം പൂ​യ​പ്പി​ള്ളി പോ​ലീ​സും മ​റ്റൊ​രു കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. മേ​ക്ക​പ്പ്മാ​നാ​യ ര​തീ​ഷ് അ​മ്പാ​ടി​ക്കെ​തി​രേ ന​ൽ​കി​യ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പൂ​യ​പ്പി​ള്ളി​യി​ലെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ഈ ​കേ​സും പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് കൈ​മാ​റി​യി​ട്ടു​ണ്ട്.