അമീബിക് മസ്തിഷ്ക ജ്വരവും പരിശോധിക്കാൻ തീരുമാനം
Tuesday, October 1, 2024 2:08 AM IST
തിരുവനന്തപുരം: മസ്തിഷ്ക ജ്വരം സംശയിക്കുന്നവരിൽ അമീബിക് മസ്തിഷ്ക ജ്വരം (അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ്) നിർണയിക്കാനുള്ള പരിശോധന കൂടി നടത്തും.
സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം കേസുകൾ കൂടുതലായി സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്.
ലോകത്ത് 60 മുതൽ 70 ശതമാനം വരെയുള്ള മസ്തിഷ്കജ്വരം കേസുകളിലും രോഗ സ്ഥിരീകരണം ഉണ്ടാകാറില്ല. ഈയൊരു സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനം സ്റ്റേറ്റ് ലെവൽ റാപ്പിഡ് റെസ്പോണ്‍സ് ടീം (ആർആർടി) എടുത്തത്.