ന​ട​ൻ സി​ദ്ദി​ഖി​ന്‍റെ വീ​ടി​നുമു​ന്നി​ൽ ല​ഡു വി​ത​ര​ണം
ന​ട​ൻ സി​ദ്ദി​ഖി​ന്‍റെ വീ​ടി​നുമു​ന്നി​ൽ ല​ഡു വി​ത​ര​ണം
Tuesday, October 1, 2024 4:15 AM IST
കാ​​​ക്ക​​​നാ​​​ട്: ന​​ടി​​യു​​ടെ പീ​​ഡ​​ന​​പ​​രാ​​തി​​യി​​ൽ ന​​ട​​ൻ സി​​ദ്ദി​​ഖി​​ന്‍റെ അ​​റ​​സ്റ്റ് സു​​​പ്രീം​​കോ​​​ട​​​തി​ ത​​ട​​ഞ്ഞ​​തി​​ൽ ആ​​ഹ്ലാ​​ദ​​സൂ​​ച​​ക​​മാ​​യി ആ​​​രാ​​​ധ​​​ക​​​രു​​​ടെ ല​​​ഡു വി​​​ത​​​ര​​​ണം. സി​​ദ്ദി​​ഖി​​ന്‍റെ പ​​ട​​മു​​ഗ​​ളി​​ലെ വീ​​ടി​​നു​​മു​​ന്നി​​ൽ ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യോ​​​ടെ​​​യാ​​​യി​​രു​​ന്നു ല​​​ഡു​​​വി​​​ത​​​ര​​​ണം.

അ​​​യ​​​ൽ​​​വാ​​​സി​​​ക​​​ളും നാ​​​ട്ടു​​​കാ​​​രും ല​​​ഡു വി​​​ത​​​ര​​​ണ​​​ത്തി​​​ൽ പ​​​ങ്കാ​​​ളി​​​ക​​​ളാ​​​യി. വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ൽ ക​​ട​​ന്നു​​പോ​​യ​​വ​​രും കാ​​ൽ​​ന​​ട​​യാ​​ത്ര​​ക്കാ​​രു​​മൊ​​ക്കെ കാ​​​ര്യ​​​മെ​​​ന്തെ​​​ന്ന് അ​​​ന്വേ​​​ഷി​​​ക്കു​​​ന്നു​​​ണ്ടാ​​​യി​​​രു​​​ന്നു.


സി​​ദ്ദി​​​ഖി​​​ന് ദേ​​​ശീ​​​യ അ​​​വാ​​​ർ​​​ഡ് കി​​​ട്ടി​​​യോ എ​​​ന്ന ചോ​​​ദ്യ​​​വും​ ഇ​​​തി​​​നി​​​ട​​​യി​​​ൽ​ ആ​​​ൾ​​​ക്കൂ​​​ട്ട​​​ത്തി​​​നി​​​ട​​​യി​​​ൽ​​നി​​​ന്ന് ഉ​​​യ​​​ർ​​​ന്ന​​​ത് കൂ​​​ട്ട​​​ച്ചി​​​രി പ​​​ട​​​ർ​​​ത്തി. അ​​തേ​​സ​​മ​​യം സി​​​ദ്ദി​​​ഖി​​​ന്‍റെ വീ​​​ട് ഇ​​​ന്ന​​​ലെ പൂ​​​ട്ടി​​​യി​​​ട്ട നി​​​ല​​​യി​​​ലാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.