വി​വാ​ഹ വാ​ഗ്ദാ​നം നൽകി പീഡനം; സം​വി​ധാ​യ​ക​ന്‍ അ​റ​സ്റ്റി​ല്‍
വി​വാ​ഹ വാ​ഗ്ദാ​നം നൽകി പീഡനം;  സം​വി​ധാ​യ​ക​ന്‍  അ​റ​സ്റ്റി​ല്‍
Tuesday, October 1, 2024 4:15 AM IST
കൊ​​​ച്ചി: വി​​​വാ​​​ഹ വാ​​​ഗ്ദാ​​​നം ന​​​ല്‍​കി പീ​​​ഡി​​​പ്പി​​​ച്ചെ​​​ന്ന പ​​​രാ​​​തി​​​യി​​​ല്‍ സം​​​വി​​​ധാ​​​യ​​​ക​​​ന്‍ അ​​​റ​​​സ്റ്റി​​​ല്‍. ‘ജ​​​യിം​​​സ് കാ​​​മ​​​റൂ​​​ണ്‍’ എ​​​ന്ന ചി​​​ത്രം സം​​​വി​​​ധാ​​​നം ചെ​​​യ്യു​​​ക​​​യും ചി​​​ല ചി​​​ത്ര​​​ങ്ങ​​​ളി​​​ല്‍ അ​​​സി​​​സ്റ്റ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റാ​​​യി പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ക​​​യും ചെ​​​യ്ത മ​​​ല​​​പ്പു​​​റം പൂ​​​ച്ചാ​​​ല്‍ ക​​​ല്ല​​​റ​​​മ്മ​​​ല്‍ വീ​​​ട്ടി​​​ല്‍ എ. ​​​ഷാ​​​ജ​​​ഹാ​​​നെ(31)​​​യാ​​​ണു പാ​​​ലാ​​​രി​​​വ​​​ട്ടം പോ​​​ലീ​​​സ് ഇ​​​ന്‍​സ്‌​​​പെ​​​ക്ട​​​ര്‍ എ. ​​​ഫി​​​റോ​​​സി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സം​​​ഘം അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.

ക​​​ണ്ണൂ​​​ര്‍ സ്വ​​​ദേ​​​ശി​​നി​​​യാ​​​യ യു​​​വ​​​തി​​​ക്കൊ​​​പ്പം ക​​​ഴി​​​ഞ്ഞ മൂ​​​ന്നു മാ​​​സ​​​മാ​​​യി വെ​​​ണ്ണ​​​ല​​​യി​​​ലാ​​​യി​​​രു​​​ന്നു ഷാ​​​ജ​​​ഹാ​​​ന്‍ താ​​​മ​​​സി​​​ച്ചി​​​രു​​​ന്ന​​​ത്. ‘ജ​​​യിം​​​സ് കാ​​​മ​​​റൂ​​​ണ്‍’ എ​​​ന്ന ചി​​​ത്ര​​​ത്തി​​​ല്‍ യു​​​വ​​​തി അ​​​ഭി​​​ന​​​യി​​​ച്ചെ​​​ങ്കി​​​ലും സി​​​നി​​​മ പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യി​​​ല്ല.


യു​​​വ​​​തി​​​യെ വി​​​വാ​​​ഹം ചെ​​യ്യു​​​മെ​​​ന്നാ​​​യി​​​രു​​​ന്നു ഷാ​​​ജ​​​ഹാ​​​ന്‍ പ​​​റ​​​ഞ്ഞി​​​രു​​​ന്ന​​​തെ​​​ങ്കി​​​ലും ഇ​​​യാ​​​ള്‍ വി​​​വാ​​​ഹി​​​ത​​​നാ​​​ണെ​​​ന്ന വി​​​വ​​​രം യു​​​വ​​​തി പി​​​ന്നീ​​​ടാ​​​ണ് അ​​​റി​​​ഞ്ഞ​​​​​​തെന്നും പ​​​രാ​​​തി​​​യി​​​ൽ പ​​​റ​​​യു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.