പാ​​​ല​​​ക്കാ​​​ട്: സേ​​​ലം റെ​​​യി​​​ല്‍​വേ ഡി​​​വി​​​ഷ​​​നു കീ​​​ഴി​​​ലെ വി​​​വി​​​ധ സ്ഥ​​​ല​​​ങ്ങ​​​ളി​​​ല്‍ അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ക​​​ള്‍ ന​​​ട​​​ക്കു​​​ന്ന​​​തി​​​നാ​​​ല്‍ ട്രെ​​​യി​​​ന്‍​ഗ​​​താ​​​ഗ​​​ത​​​ത്തി​​​ല്‍ താ​​​ഴെ​​​പ്പ​​​റ​​​യു​​​ന്ന ത​​ര​​ത്തി​​​ല്‍ താ​​​ത്കാ​​​ലി​​​ക​​​മാ​​​റ്റം വ​​​രു​​​ത്തി​​​യ​​​താ​​​യി പാ​​​ല​​​ക്കാ​​​ട് റെ​​​യി​​​ല്‍​വേ ഡി​​​വി​​​ഷ​​​ന്‍ അ​​​ധി​​​കൃ​​​ത​​​ര്‍ അ​​​റി​​​യി​​​ച്ചു.

ഇ​​​ന്ന് ‌ഉ​​​ച്ച​​​യ്ക്ക് ഒ​​​രു​​മ​​​ണി​​​ക്ക് തി​​​രു​​​ച്ചി​​​റ​​​പ്പ​​​ള്ളി​​​യി​​​ല്‍​നി​​​ന്നു പു​​​റ​​​പ്പെ​​​ടേ​​​ണ്ട തി​​​രു​​​ച്ചി​​​റ​​​പ്പ​​​ള്ളി-പാ​​​ല​​​ക്കാ​​​ട് ടൗ​​​ണ്‍ എ​​​ക്സ്പ്ര​​​സ് ട്രെ​​​യി​​​ന്‍ (ന​​​ന്പ​​​ർ 16843) ഉ​​​ച്ച​​​യ്ക്ക് 2.45ന് ​​​ക​​​രൂ​​​രി​​​ല്‍​നി​​​ന്നാ​​​ണ് പു​​​റ​​​പ്പെ​​​ടു​​​ക. തി​​​രു​​​ച്ചി​​​റ​​​പ്പ​​​ള്ളി​​​യി​​​ല്‍​നി​​​ന്നു ക​​​രൂ​​​ര്‍​വ​​​രെ​​​യു​​​ള്ള ഈ ​​​ട്രെ​​​യി​​​ന്‍റെ സ​​​ര്‍​വീ​​​സ് റ​​​ദ്ദാ​​​ക്കി.

മൂ​​​ന്ന്, അ​​​ഞ്ച്, ഏ​​​ഴ് തീ​​​യ​​​തി​​​ക​​​ളി​​​ല്‍ എ​​​റ​​​ണാ​​​കു​​​ള​​​ത്തു​​​നി​​​ന്നു പു​​​റ​​​പ്പെ​​​ടേ​​​ണ്ട എ​​​റ​​​ണാ​​​കു​​​ളം ജം​​​ഗ്ഷ​​​ൻ - ടാ​​​റ്റാ​​​ന​​​ഗ​​​ര്‍ എ​​​ക്സ്പ്ര​​​സ് ട്രെ​​​യി​​​ന്‍ (18190) പോ​​​ത്ത​​​നൂ​​​ര്‍ ജം​​​ഗ്ഷ​​​ൻ, കോ​​​യ​​​മ്പ​​​ത്തൂ​​​ര്‍ ജം​​​ഗ്ഷ​​​ൻ വ​​​ഴി തി​​​രി​​​ച്ചു​​​വി​​​ടും. യാ​​​ത്ര​​​ക്കാ​​​രു​​​ടെ സൗ​​​ക​​​ര്യ​​​ത്തി​​​നാ​​​യി ഈ ​​​ട്രെ​​​യി​​​നു കോ​​​യ​​​മ്പ​​​ത്തൂ​​​ര്‍ ജം​​​ഗ്ഷ​​​നി​​​ൽ അ​​​ധി​​​ക സ്റ്റോ​​​പ്പ് അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ണ്ട്.


സേ​​​ലം ഡി​​​വി​​​ഷ​​​നു​​​കീ​​​ഴി​​​ലെ മേ​​​ഖ​​​ല​​​ക​​​ളി​​​ല്‍ മൂ​​​ന്ന്, അ​​​ഞ്ച്, ഏ​​​ഴ് തീ​​​യ​​​തി​​​ക​​​ളി​​​ല്‍ എ​​​റ​​​ണാ​​​കു​​​ളം ജം​​​ഗ്ഷ​​​ൻ - ടാ​​​റ്റാ ന​​​ഗ​​​ര്‍ എ​​​ക്സ്പ്ര​​​സ് ട്രെ​​​യി​​​ന് (‌18190) 50 മി​​​നി​​​റ്റും ആ​​​ല​​​പ്പു​​​ഴ- ധ​​​ന്‍​ബാ​​​ദ് എ​​​ക്സ്പ്ര​​​സ് ട്രെ​​​യി​​​ന് (13352) 45 മി​​​നി​​​റ്റും നി​​​യ​​​ന്ത്ര​​​ണം ഉ​​​ണ്ടാ​​​വു​​​മെ​​​ന്നും റെ​​​യി​​​ല്‍​വേ അ​​​ധി​​​കൃ​​​ത​​​ര്‍ അ​​​റി​​​യി​​​ച്ചു.