ച​ങ്ങ​നാ​ശേ​രി: നാ​യ​ര്‍ സ​ര്‍വീ​സ് സൊ​സൈ​റ്റി​ക്ക് 204.66 കോ​ടി​യു​ടെ ആ​സ്തി. എ​ന്‍എ​സ്എ​സ് പ്ര​സി​ഡ​ന്‍റ് ഡോ.​എം.​ശ​ശി​കു​മാ​ര്‍ അ​വ​ത​രി​പ്പി​ച്ച മു​ന്നി​രി​പ്പ് ഉ​ള്‍പ്പെ​ടെ 142.88 കോ​ടി രൂ​പ വ​ര​വും 128.95കോ​ടി രൂ​പ ചെ​ല​വും 13.93 കോ​ടി രൂ​പ നീ​ക്കി​യി​രി​പ്പും 20.14 കോ​ടി രൂ​പ റ​വ​ന്യൂ മി​ച്ച​വും കാ​ണി​ക്കു​ന്ന ഇ​ന്‍കം ആ​ൻഡ് എ​ക്‌​സ്‌​പെ​ന്‍റി​ച്ച​ര്‍ സ്റ്റേ​റ്റ്മെ​ന്‍റും ബു​ക്ക് വാ​ല്യൂ​വും അ​നു​സ​രി​ച്ചാ​ണ് 204,66,86,646 രൂ​പ​യു​ടെ സ്വ​ത്ത്.

ഇ​തു സം​ബ​ന്ധി​ച്ച ബാ​ക്കി​പ​ത്ര​വും റി​പ്പോ​ര്‍ട്ടും നാ​യ​ര്‍ സ​ര്‍വീ​സ് സൊ​സൈ​റ്റി​യു​ടെ 2023-24 സാ​മ്പ​ത്തി​ക​വ​ര്‍ഷ​ത്തെ വ​ര​വു ചെ​ല​വു​ക​ണ​ക്കും ബാ​ക്കി​പ​ത്ര​വും ഇ​ന്ന​ലെ പെ​രു​ന്ന​യി​ല്‍ ചേ​ര്‍ന്ന പ്ര​തി​നി​ധി​സ​ഭാ സ​മ്മേ​ള​നം അം​ഗീ​ക​രി​ച്ചു.


ജ​ന​റ​ല്‍സെ​ക്ര​ട്ട​റി ജി.​ സു​കു​മാ​ര​ന്‍നാ​യ​ര്‍ വി​ശ​ദീ​ക​ര​ണ പ്ര​സം​ഗം ന​ട​ത്തി. ട്ര​ഷ​റ​ര്‍ അ​ഡ്വ.​ എ​ന്‍.​വി.​ അ​യ്യ​പ്പ​ന്‍പി​ള്ള ഓ​ഡി​റ്റേ​ഴ്‌​സ് റി​പ്പോ​ര്‍ട്ട് അ​വ​ത​രി​പ്പി​ച്ചു. എ​ക്‌​സി​ക്യൂ​ട്ടീ​വ് കൗ​ണ്‍സി​ല്‍ അം​ഗം ഹ​രി​കു​മാ​ര്‍ കോ​യി​ക്ക​ല്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​ സം​ഗീ​ത്കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.